ജമ്മു കശ്മീര്‍ പുനഃസംഘടനയ്ക്ക് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കം

13,241 പഞ്ചായത്ത് സീറ്റുകള്‍കളിലേക്കും 280 ജില്ലാ വികസനസമിതികളിലേക്കുമായാണ് തെരഞ്ഞെടുപ്പ്
ജമ്മു കശ്മീര്‍ പുനഃസംഘടനയ്ക്ക് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കം
A Maitra

ശ്രീനഗര്‍: ജമ്മു കശ്മീര്‍ പുനഃസംഘടനയ്ക്ക് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കം. കനത്ത സുരക്ഷയിലാണ് ജില്ലാ വികസന സമിതികള്‍ അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് തുടക്കമാകുന്നത്. എട്ടു ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

13,241 പഞ്ചായത്ത് സീറ്റുകള്‍കളിലേക്കും 280 ജില്ലാ വികസനസമിതികളിലേക്കുമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറസ്, പിഡിപി, ജമ്മു കശ്മീര്‍ പീപ്പിള്‍ കോണ്‍ഫറസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഗുപ്കര്‍ സഖ്യമായിട്ടാണ് ബിജെപിക്ക് എതിരെ മത്സരിക്കുന്നത്. പുനഃസംഘടനയ്ക്ക് എതിരെ ജനങ്ങള്‍ വിധിയെഴുതുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിലയിരുത്തല്‍.

ബിജെപിക്കും ഏറെ നിർണായകമാണ് തെരഞ്ഞെടുപ്പ്. പ്രതിപക്ഷ സഖ്യമായ ഗുപ്കര്‍ സഖ്യത്തിനെതിരെ വലിയ കടന്നാക്രമണവുമായി കേന്ദ്ര ബിജെപി നേതാക്കള്‍ അടക്കം രംഗത്തെത്തിയിരുന്നു. വലിയ സുരക്ഷയാണ് തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജമ്മു കശ്മീരില്‍ ഒരുക്കിയിരിക്കുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com