
കാശ്മീര്‍: ജമ്മുകശ്മീർ പുല്‍വാമയിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടൽ. സെപ്തംബർ 11 ന് പർഗിം മേഖലയിൽ സംയുക്ത തെരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് സുരക്ഷാ സേനക്ക് നേരെ തീവ്രവാദികളുടെ ആക്രമണമുണ്ടായത്.
തുടർന്ന് സുരക്ഷാ സേന പ്രത്യാക്രമണത്തിന് മുതിർന്നതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. കൂടുതൽ വിവരങ്ങൾ ഇനിയും ലഭ്യമല്ല - എഎൻ ഐ റിപ്പോർട്ട്.