
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കെടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യും. ജലീലിന് ക്ലീന്‍ ചിറ്റില്ലെന്നും എന്‍ഫോഴ്സ്മെന്റ് മേധാവി എസ് കെ മിശ്ര വ്യക്തമാക്കി. പ്രോട്ടോക്കോള്‍ ലംഘിച്ചെന്നതടക്കമുളള കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണെന്നും ഇഡി അറിയിച്ചു.
സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രി കെ ടി ജലീലിന്റെ മൊഴിയെടുത്തത് രണ്ടു ദിവസമായിട്ടാണെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു. ജലീലിന്റെ മൊഴി എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. മൊഴി വിശദമായി പരിശോധിച്ച ശേഷം തുടര്‍ നടപടിയില്‍ തീരുമാനമെടുക്കും.