സ്വപ്നയുടെ ശബ്ദരേഖ: അന്വേഷണം വേണമെന്ന് ജയിൽ വകുപ്പും

അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന കാ​ര്യ​ത്തി​ല്‍ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും
സ്വപ്നയുടെ ശബ്ദരേഖ: അന്വേഷണം വേണമെന്ന് ജയിൽ വകുപ്പും

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റെ ശ​ബ്ദ​രേ​ഖ​യി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ജ​യി​ല്‍ വ​കു​പ്പും. അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഇ​ഡി​യു​ടെ ക​ത്ത് ജ​യി​ല്‍ മേ​ധാ​വി ഋ​ഷി​രാ​ജ് സിം​ഗ് പോ​ലീ​സി​ന് കൈ​മാ​റി.

അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന കാ​ര്യ​ത്തി​ല്‍ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും. ഇ​ഡി​ക്ക് മ​റു​പ​ടി ന​ല്‍​കാ​ന്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഋ​ഷി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു. ജ​യി​ല്‍ വ​കു​പ്പ് ആ​ദ്യം ന​ല്‍​കി​യ ക​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നി​ല്ല.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഇ.ഡി പറഞ്ഞതായുള്ള സ്വര്‍ണക്കടത്ത് പ്രതി സ്വപ്ന സുരേഷി​േന്‍റതെന്ന് പറയപ്പെടുന്ന ശബ്​ദരേഖ പുറത്തായിരുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് ശബ്​ദരേഖ പുറത്തുവിട്ടത്. തന്റെ മൊഴി കൃത്യമായി വായിച്ചുനോക്കാന്‍ പോലും അനുവദിച്ചില്ലെന്ന്​ സ്വപ്ന പറയുന്നു.

മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് പറഞ്ഞെന്നും ഈ ആവശ്യം ഉന്നയിച്ച്‌ അവര്‍ വീണ്ടും ജയിലില്‍ വരുമെന്നാണ് മനസ്സിലാക്കുന്നതെന്നും പറയുന്നു. എന്നാല്‍, ഇത് ആരോടാണ് പറയുന്നതെന്ന കാര്യം വ്യക്തമല്ല.

സ്വപ്ന ജുഡീഷ്യൽ കസ്റ്റഡിയിലുള്ളത് കൊണ്ടാണ് രേഖാമൂലം റിപ്പോർട്ട് തയ്യാറാക്കാത്തത്. ഇഡിയുടെ കത്തിൽ, ജയിൽവകുപ്പ് കൃത്യമായ മറുപടി നൽകേണ്ടിവരും. ചുരുങ്ങിയ സമയത്തിനുള്ളിൽ സ്വപ്നയെ ചോദ്യം ചെയ്ത് ചോർച്ച ജയിലിൽ നിന്നല്ലെന്ന് നിലപാടിലേക്ക് ജയിൽ വകുപ്പ് എത്തിയതിനെയും ഇഡി സംശയിക്കുന്നുണ്ട്. സ്വപ്നയുടെ ശബ്ദരേഖയിൽ ഇഡിയുടെ പേര് പറയുന്നില്ലെങ്കിലും മുഖ്യമന്ത്രിക്കെതിരെ തെളിവുണ്ടാക്കാൻ ഇഡി ശ്രമിച്ചുവെന്നാണ് ആരോപണങ്ങളെല്ലാം. കേന്ദ്ര ഏജന്‍സിക്കെതിരെ ഉയർന്ന ആരോപണത്തിൽ വ്യക്തത വരുത്താനാണ് ഇഡിയുടെ നീക്കം.

Related Stories

Anweshanam
www.anweshanam.com