
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് വധഭീഷണിയുണ്ടെന്ന ആരോപണം തള്ളി ജയില്‍ വകുപ്പ്. അന്വേഷണ ഉദ്യോഗസ്ഥരല്ലാതെ മറ്റാരും സ്വപ്നയെ കാണാനായി ജയിലില്‍ എത്തിയിട്ടില്ലെന്ന് ജയില്‍ വകുപ്പ് അറിയിച്ചു.
ജയിലില്‍ ആരൊക്കെ സ്വപ്നയെ കണ്ടുവെന്നതിന് കൃത്യമായ രേഖകളും സിസിടിവി ദൃശ്യങ്ങളുണ്ട്. അമ്മയും മകളും ഭര്‍ത്താവും സഹോദരനും അട്ടക്കുളങ്ങരയില്‍ വന്ന് സ്വപ്നയെ നേരിട്ട് കണ്ടിട്ടുണ്ട്. ജയിലില്‍ സ്വപ്ന ആരൊയൊക്കെ കണ്ടു, വിളിച്ചു എന്നതിന്റെ കൃത്യമായ വിവരങ്ങള്‍ എന്‍ഐഎയെ അറിയിച്ചിട്ടുണ്ടെന്നും ജയില്‍ വകുപ്പ് വ്യക്തമാക്കി. എറണാകുളം, വിയ്യൂര്‍, അട്ടക്കുളങ്ങര ജയിലുകളിലാണ് സ്വപ്നയെ ഇതുവരെ പാര്‍പ്പിച്ചത്.
സ്വപ്നയുടെ ജീവന് ഭീഷണിയുണ്ടെന്ന ആരോപണം ഉയര്‍ന്നതോടെ ഇവര്‍ക്ക് പ്രത്യേക സുരക്ഷയൊരുക്കിയതായും ജയില്‍വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.