പാലക്കാട് നഗരസഭ ഓഫിസിന് മുകളിൽ 'ജയ്​ശ്രീറാം' ബാനര്‍ ഉയര്‍ത്തിയ സംഭവം; ​പൊലീസ്​ കേസെടുത്തു

സംഭവത്തില്‍ വിശദ അന്വേഷണം നടത്തിവരുകയാണെന്ന്​ പാലക്കാട്​ ജില്ല പൊലീസ്​ മേധാവി സുജിത്ത് ദാസ് ​പറഞ്ഞു
പാലക്കാട് നഗരസഭ ഓഫിസിന് മുകളിൽ 'ജയ്​ശ്രീറാം' ബാനര്‍ ഉയര്‍ത്തിയ സംഭവം; ​പൊലീസ്​ കേസെടുത്തു

പാലക്കാട്: നഗരസഭ ഓഫിസിന് മുകളിൽ ബിജെപി പ്രവർത്തകർ 'ജയ് ശ്രീറാം' ബാനർ ഉയർത്തി വിജയാഹ്ലാദം നടത്തിയ സംഭവത്തില്‍ പൊലീസ്​ കേസെടുത്തു. സംഭവത്തില്‍ നഗരസഭ സെക്രട്ടറി രഘുരാമനും വി കെ ശ്രീകണ്​ഠന്‍ എം.പിയും സിപിഎമ്മും പരാതി നല്‍കിയിരുന്നു.

സംഭവത്തില്‍ വിശദ അന്വേഷണം നടത്തിവരുകയാണെന്ന്​ പാലക്കാട്​ ജില്ല പൊലീസ്​ മേധാവി സുജിത്ത് ദാസ് ​പറഞ്ഞു. സ്ഥാനാര്‍ഥികളോ അവര്‍ക്കൊപ്പം വോ​െട്ടണ്ണല്‍ കേന്ദ്രത്തില്‍ എത്തിയ ഏജന്‍റുമാരോ ആവാം ചെയ്​തതെന്നാണ്​ പ്രാഥമിക നിഗമനമെന്നും അദ്ദേഹം അറിയിച്ചു​

Read also: നഗരസഭ ഓഫിസിന് മുകളിൽ 'ജയ് ശ്രീറാം' ബാനർ ഉയർത്തിയ സംഭവം; ആര് വച്ചെതെന്ന് അറിയില്ലെന്ന് ബിജെപി

52 വാര്‍ഡുകളുള്ള നഗരസഭയില്‍ 28 സീറ്റുകള്‍ നേടിയാണ് ബിജെപി ഭരണത്തുടര്‍ച്ച നേടിയത്​​. കഴിഞ്ഞ തവണ 24 സീറ്റാണുണ്ടായിരുന്നത്. യുഡിഎഫിന്​ 12 സീറ്റുകളും എല്‍ഡിഎഫിന്​ ആറുസീറ്റുകളുമാണുള്ളത്​.

അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി ബിജെപി രംഗത്തെത്തി. ബാനർ ആരാണ് വച്ചതെന്ന് അറിയില്ലെന്ന്‍ ബിജെപി ജില്ലാ അധ്യക്ഷന്‍ ഇ കൃഷണദാസ് പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന നേതാക്കള്‍ ഇടപെട്ട് ഉടന്‍ തന്നെ ഇത് ഒഴിവാക്കിയെന്നും അദ്ദേഹം വ്യകതമാക്കി.

Read also: മലപ്പുറത്ത് ലീഗ് പ്രവർത്തകർ 'അല്ലാഹു അക്ബർ'ബാനർ ഉയർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു പുകില്

500ലധികം പ്രവര്‍ത്തകരാണ്​ നഗരസഭ പരിസരത്ത്​ തടിച്ചുകൂടിയത്​. അവര്‍ നഗരസഭ ഓഫിസിനകത്ത്​ കടന്നിട്ടുണ്ടെങ്കില്‍ ​െപാലീസിനാണ്​ ഉത്തരവാദിത്തമെന്നും കൃഷ്​ണദാസ്​ പറഞ്ഞു.

വിജയാഘോഷത്തിനിടെയാണ്​ ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭ ഓഫിസിന്​ മുകളില്‍ ഫ്ലക്​സ്​ സ്ഥാപിച്ചത്​. വോ​െട്ടണ്ണല്‍ കേന്ദ്രം കൂടിയായിരുന്ന നഗരസഭ ഓഫിസി​െന്‍റ ഒരുഭാഗത്ത് 'ജയ് ശ്രീറാം' എന്ന ബാനറും മറ്റൊരു ഭാഗത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ചിത്രങ്ങളുള്ള ബാനറുമാണ് ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com