നി​യ​മ​സ​ഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ജേക്കബ് തോമസ്; ബിജെപി സ്ഥാനാർത്ഥിയാകും

ഏ​ത് മ​ണ്ഡ​ല​ത്തി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​തെ​ന്ന് പാ​ര്‍​ട്ടി തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു
 നി​യ​മ​സ​ഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ജേക്കബ് തോമസ്; ബിജെപി സ്ഥാനാർത്ഥിയാകും

തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന് മു​ന്‍ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ജേ​ക്ക​ബ് തോ​മ​സ്. ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​മെ​ന്നും ഏ​ത് മ​ണ്ഡ​ല​ത്തി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​തെ​ന്ന് പാ​ര്‍​ട്ടി തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ക​സ​ന കാ​ര്യ​ത്തി​ല്‍ യു​ഡി​എ​ഫും എ​ല്‍​ഡി​എ​ഫും പ​രാ​ജ​യ​മാ​ണ്. സ്രാ​വു​ക​ള്‍​ക്കൊ​പ്പം നീ​ന്തി​യ​പ്പോ​ള്‍ ശി​ക്ഷാ ന​ട​പ​ടി നേ​രി​ട്ടു. ഇ​നി ജ​ന​ങ്ങ​ള്‍​ക്കൊ​പ്പം നീ​ന്തു​മെ​ന്നും ജേ​ക്ക​ബ് തോ​മ​സ് വ്യ​ക്ത​മാ​ക്കി.

ജ​ന​ങ്ങ​ളോ​ട് സം​സാ​രി​ച്ച​തി​ന് ഇ​ത്ര​യും കാ​ലം ശി​ക്ഷാ ന​ട​പ​ടി നേ​രി​ട്ടു. ഇ​നി ശി​ക്ഷ​ണ ന​ട​പ​ടി നേ​രി​ടാ​തെ ജ​ന​ങ്ങ​ളോ​ട് സം​സാ​രി​ക്ക​ണം. രാ​ജ്യം ഭ​രി​ക്കു​ന്ന പാ​ര്‍​ട്ടി​യാ​ണ് ബി​ജെ​പി. വ​ള​രെ​യ​ധി​കം പ്ര​തി​സ​ന്ധി ഉ​ണ്ടാ​യ​പ്പോ​ഴും രാ​ജ്യ​ത്തെ ശ​ക്ത​മാ​യി ന​യി​ക്കു​ന്ന പാ​ര്‍​ട്ടി​യാ​ണ് ബി​ജെ​പി​യെ​ന്നും ജേ​ക്ക​ബ് തോ​മ​സ് പു​ക​ഴ്ത്തി.

നേരത്തെ ജേക്കബ് തോമസ് ഇരിങ്ങാലക്കുടയില്‍നിന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി20യുടെ സ്ഥാനാര്‍ത്ഥിയായി ചാലക്കുടിയില്‍ നിന്ന് ജനവിധി തേടാന്‍ ഒരുങ്ങിയിരുന്നുവെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വി.ആര്‍.എസ്. അംഗീകരിക്കാതിരുന്നതിനാല്‍ ജേക്കബ് തോമസിന് അതിന് കഴിഞ്ഞിരുന്നില്ല.

No stories found.
Anweshanam അന്വേഷണം
www.anweshanam.com