സ്വപ്നക്ക് വേണ്ടി ഫ്ലാറ്റ് ബുക്ക് ചെയ്തത് എം ശിവശങ്കര്‍ പറഞ്ഞ പ്രകാരം
Top News

സ്വപ്നക്ക് വേണ്ടി ഫ്ലാറ്റ് ബുക്ക് ചെയ്തത് എം ശിവശങ്കര്‍ പറഞ്ഞ പ്രകാരം

വെളിപ്പെടുത്തലുമായി ഐടി ഉദ്യോഗസ്ഥൻ അരുണ്‍ ബാലചന്ദ്രന്‍

By News Desk

Published on :

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നക്ക് വേണ്ടി ഫ്ലാറ്റ് ബുക്ക് ചെയ്തത് മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞതനുസരിച്ചാണെന്ന വെളിപ്പെടുത്തലുമായി ഐടി ഉദ്യോഗസ്ഥൻ. ജയശങ്ക‍ര്‍ എന്ന സുഹൃത്തിന് വേണ്ടിയാണ് ഫ്ലാറ്റെന്നാണ് എം ശിവശങ്കര്‍ പറഞ്ഞതെന്ന് മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ കൂടിയായിരുന്ന അരുൺ ബാലചന്ദ്രൻ പറഞ്ഞു. സെക്രട്ടേറിയറ്റിന് അടുത്താണ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തത്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐടി വകുപ്പിലെ കൂടുതൽ പേരിലേക്ക് അന്വേഷണം പോകുന്നതിന്‍റെ സൂചനയാണ് പുറത്ത് വരുന്നത്. ദിവസ വാടകയ്ക്ക് റൂം ബുക്ക് ചെയ്യാൻ കഴിയുന്ന കെട്ടിട സമുച്ഛയത്തിൽ കെയര്‍ ടേക്കറോട് സംസാരിച്ച് വാടക നിരക്ക് കുറച്ച് നൽകിയെന്നും അരുൺ ബാലചന്ദ്രൻ പറയുന്നുണ്ട്.

വാട്സ്ആപ്പ് വഴിയാണ് എം ശിവശങ്കര്‍ ഇക്കാര്യം ആവശ്യപ്പെട്ടതെന്നും, കെയര്‍ ടേക്കറുടെ വിവരങ്ങൾ എല്ലാം എം ശിവശങ്കറിന് കൈമാറിയിരുന്നതായും, അരുൺ കൂട്ടിച്ചേര്‍ത്തു. ഐടി വകുപ്പിന് കീഴിലുള്ള ഹൈ പവ്വര്‍ ഡിജിറ്റൽ അഡ്വൈസറി കമ്മിറ്റിയുടെ മാര്‍ക്കറ്റിംഗ് ആന്റ് ഓപ്പറേഷൻസ് ഡയറക്ടറാണ് അരുൺ ബാലചന്ദ്രന്‍.

Anweshanam
www.anweshanam.com