ഐ.എസ്.ആർ.ഒ.ചാരക്കേസ്: അന്വേഷണ സമിതി കേരളത്തിൽ എത്തി തെളിവെടുപ്പ് നടത്തും

നമ്പി നാരായണനോടും ഐ.എസ്.ആർ.ഒ. കേസ് അന്വേഷിച്ച സംസ്ഥാന പോലീസിലെ ഉദ്യോഗസ്ഥരോടും തെളിവുകൾ ഹാജരാക്കാൻ സമിതി നിർദേശിച്ചിട്ടുണ്ട്.
 ഐ.എസ്.ആർ.ഒ.ചാരക്കേസ്: അന്വേഷണ സമിതി കേരളത്തിൽ എത്തി തെളിവെടുപ്പ് നടത്തും

ഐ.എസ്.ആർ.ഒ ചാരക്കേസ് അന്വേഷിക്കാൻ സുപ്രീം കോടതി ചുമതലപ്പെടുത്തിയ ജസ്റ്റിസ് ഡി.കെ. ജെയിൻ അധ്യക്ഷനായ സമിതിയുടെ തെളിവെടുപ്പ് അടുത്തയാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കും.

ഈ മാസം 14,15 തീയതികളിൽ സമിതി തിരുവനന്തപുരത്തെത്തി തെളിവെടുക്കും. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന സിബി മാത്യൂസ്, കെ.കെ. ജോഷ്വ, എസ്. വിജയൻ എന്നിവർ ഗൂഢാലോചന നടത്തിയോ എന്നതുൾപ്പടെയുള്ള വിഷയങ്ങളാണ് സമിതി അന്വേഷിക്കുന്നത്.

കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിക്കേണ്ട നടപടി സമിതി സുപ്രീം കോടതിക്ക് ശുപാർശ ചെയ്യും. നമ്പി നാരായണനോടും ഐ.എസ്.ആർ.ഒ. കേസ് അന്വേഷിച്ച സംസ്ഥാന പോലീസിലെ ഉദ്യോഗസ്ഥരോടും തെളിവുകൾ ഹാജരാക്കാൻ സമിതി നിർദേശിച്ചിട്ടുണ്ട്.

നിലവിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടോയെന്ന കാര്യമാണ് പരിഗണിക്കുന്നതെന്ന് കേന്ദ്ര അഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ പ്രതികരിച്ചു

Related Stories

Anweshanam അന്വേഷണം
www.anweshanam.com