ചാരക്കേസിൽ സി ബി ഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്

ചാരക്കേസിൽ ഗുരുതരമായ കാര്യങ്ങൾ നടന്നുവെന്നും സി ബി ഐ അന്വേഷണം വേണമെന്നും ജസ്റ്റിസ് ഖാൻ വിൽക്കരിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു .
ചാരക്കേസിൽ  സി ബി ഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്

ന്യൂഡൽഹി :ഐ എസ് ആർ ഓ ചാരക്കേസിലെ ഉദ്യോഗസ്ഥഗൂഢാലോചനയകുറിച്ച് അന്വേഷിച്ച ഡി കെ ജെയിൻ കമ്മിറ്റിയുടെ റിപ്പോർട്ട് സി ബി ഐക്ക് കൈമാറാൻ സുപ്രീം കോടതി ഉത്തരവ് .

ചാരക്കേസിൽ ഗുരുതരമായ കാര്യങ്ങൾ നടന്നുവെന്നും സി ബി ഐ അന്വേഷണം വേണമെന്നും ജസ്റ്റിസ് ഖാൻവിൽക്കരിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു .

ചാരക്കേസിൽ ഐ എസ് ആർ ഓ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ പ്രതി ചേർത്തതിന് പിന്നിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടികളാണ് ഡി കെ ജെയിൻ കമ്മിറ്റി അന്വേഷിച്ചത് .

ഈ റിപ്പോർട്ട് പരിശോധിച്ച് സി ബി ഐ മൂന്ന് മാസത്തിനകം തൽസ്ഥിതി അറിയിക്കണം .റിപ്പോർട്ട് ഒരു കാരണവശാലും പുറത്ത് പോകരുതെന്ന് കോടതി അറിയിച്ചു .

സുപ്രീം കോടതി തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി നമ്പി നാരായണൻ പറഞ്ഞു .കേസിൽഗൂഢാലോചന നടന്നുവെന്ന് വ്യക്തമായതായി കോടതി വിധിയിൽ തെളിഞ്ഞതായി അദ്ദേഹം പറഞ്ഞു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com