ഐ എസ് ആർ ഓ ചാരക്കേസ്; അന്വേഷണ റിപ്പോർട്ട് അടിയന്തര പരിഗണനയ്ക്ക് എടുക്കണമെന്ന് അപേക്ഷ തള്ളി

വിഷയം പ്രാധാന്യം ഉള്ളതാണ് ,എന്നാൽ അടിയന്തരമായി കേൾക്കേണ്ടതല്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു .
ഐ എസ്  ആർ ഓ  ചാരക്കേസ്; അന്വേഷണ   റിപ്പോർട്ട് അടിയന്തര പരിഗണനയ്ക്ക് എടുക്കണമെന്ന് അപേക്ഷ തള്ളി

ന്യൂഡൽഹി : ഐ എസ് ആർ ഓ ചാരക്കേസ് അന്വേഷിച്ച സമിതിയുടെ റിപ്പോർട്ട് അടിയന്തര പരിഗണനയ്ക്ക് എടുക്കണമെന്ന് കേന്ദ്ര സർക്കാരിന്റെ അപേക്ഷ സുപ്രീം കോടതി നിരസിച്ചു .വിഷയം പ്രാധാന്യം ഉള്ളതാണ് ,എന്നാൽ അടിയന്തരമായി കേൾക്കേണ്ടതല്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു .

റിപ്പോർട്ട് അടുത്തയാഴ്ച കോടതി പരിഗണിക്കും .സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സമിതി റിപ്പോർട്ട് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത് .ഇതൊരു ദേശിയ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com