ഇസ്രായേലികളുടെയും ജൂതരുടെയും സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യയിൽ പൂർണ വിശ്വാസം: നെതന്യാഹു

ഡൽഹിയിലെ തങ്ങളുടെ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ വിശ്വാസമർപ്പിച്ച് ഇസ്രായേലി പ്രധാനമന്ത്രി
ഇസ്രായേലികളുടെയും ജൂതരുടെയും സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യയിൽ പൂർണ വിശ്വാസം: നെതന്യാഹു

ന്യൂഡൽഹി: ഡൽഹിയിലെ തങ്ങളുടെ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ വിശ്വാസമർപ്പിച്ച് ഇസ്രായേലി പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. ഇന്ത്യ സമഗ്ര അന്വേഷണം നടത്തും. ഇസ്രായേലികളുടെയും ജൂതരുടെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്ന കാര്യത്തിൽ പൂർണ വിശ്വാസമുണ്ടെന്ന് നെതന്യാഹു പറഞ്ഞു.

ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ഇസ്രായേൽ അധികൃതരുമായി സംഭവത്തിൽ ആശയവിനിമയം നടത്തുകയായിരുന്നു. ഇതിനുപിന്നാലെയായിരുന്നു നെതന്യാഹുവിൻെറ പ്രതികരണം. നേരത്തെ, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗാബി അഷ്കെനാസിയുമായും സംസാരിച്ചിരുന്നു.

എംബസിക്ക് 150 മീറ്റര്‍ മാത്രം മാറി വെള്ളിയാഴ്ച വൈകുന്നേരം 5.05 ഓടെയായിരുന്നു സ്ഫോടനം നടന്നത്. റിപബ്ലിക് ദിനാഘോഷത്തിന് സമാപനംകുറിക്കുന്ന ബീറ്റിങ് ദ ട്രീറ്റ് വിജയ് ചൗക്കിൽ നടക്കുന്നതിന് ഒന്നര കിലോമീറ്റർ അകലെയായിരുന്നു തീവ്രത കുറഞ്ഞ സ്​ഫോടനം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com