
പൂണെ: കൊവാക്സിന് സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളില്‍ വിശദീകരണവുമായി ഐസിഎംആര്‍. കൊവാക്സിന് ഇതിനോടകം 23000 ത്തോളം പേരില്‍ പരീക്ഷിച്ചതാണെന്നും വാക്സിന് വിജയകരമാണെന്നും ഐസിഎംആര്‍ മേധാവി ബല്‍റാം ഭാര്‍ഗ്ഗവ പറഞ്ഞു. എന്നാൽ, വാക്സിന്റെ കൃത്യമായ വിജയശതമാനം ഈ ഘട്ടത്തില്‍ പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യഘട്ടത്തില്‍ 325 പേരിലും രണ്ടാം ഘട്ടത്തിലും 380 പേരിലും മൂന്നാം ഘട്ടത്തില്‍ 22500 പേരിലും കൊവാക്സിന് വിജയകരമായി പരീക്ഷിച്ചിട്ടുണ്ടെന്ന് പുതിയ രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഐസിഎംആര്‍ മേധാവി ബല്‍റാം ഭാര്‍ഗവ പറയുന്നു. 70.42 ശതമാനം വിജയസാധ്യത കൊവിഷില്‍ഡിനുള്ളത് പോലെ കൊവാക്സിന്റെ വിജയശതമാനം കൃത്യമായി പ്രവചിക്കാന്‍ ഈ ഘട്ടത്തില്‍ സാധിക്കില്ലെന്നും എന്നാല്‍ വാക്സിന് വളരെ ഫലപ്രദമാണെന്നും അദ്ദേഹം പറയുന്നു.
കൊവാക്സിനും കൊവിഷില്‍ഡിനും ഇന്നലെ കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഇതില്‍ കൊവാക്സിന് സംബന്ധിച്ചാണ് രാഷ്ട്രീയ വിവാദങ്ങള്‍ ഉയര്‍ന്നത്. ഐസിഎംആറും ഭാരത് ബയോടെക്കും പൂണെ എന്‍ഐവിയും ചേര്‍ന്ന് വികസിപ്പിച്ചതാണ് ഈ വാക്സിന്.
കൊവിഡ് വാക്സിന് വിതരണത്തിന്റെ ആദ്യഘട്ടത്തില്‍ ഒരു കോടിയോളം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്സിന് നല്‍കേണ്ടത്. ഇവര്‍ക്കെല്ലാം കൊവിഷില്‍ഡ് വാക്സിന് നല്‍കാനാണ് നിലവിലെ ധാരണ. ഇതിനായി ഒരു കോടി ഡോസ് കൊവിഷില്‍ഡ് വിതരണം ചെയ്യണമെന്ന് കേന്ദ്രം പൂണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.