ഡല്‍ഹിയില്‍ ഐഎസ് ഭീകരൻ പിടിയിൽ
Top News

ഡല്‍ഹിയില്‍ ഐഎസ് ഭീകരൻ പിടിയിൽ

അത്യുഗ്രഹ ശേഷിയുള്ള സ്ഫോടക വസ്തു കണ്ടെടുത്തതായും റിപ്പോര്‍ട്ട്

News Desk

News Desk

ന്യൂ ഡല്‍ഹി: ഡല്‍ഹിയിൽ ഐഎസ് ഭീകരനെ സംശയിക്കപ്പെടുന്നയാൾ പിടിയിൽ. അത്യുഗ്രഹ ശേഷിയുള്ള സ്ഫോടക വസ്തു കണ്ടെടുത്തതായും എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ന് രാവിലെ ദൗൽ ഖാനയിൽ നിന്നാണ് പിടികൂടിയതെന്ന് ഡല്‍ഹി സ്പെഷൽ സെൽ ഡിസിപി പ്രമോദ് സിങ് കുഷ് വാഗ പറഞ്ഞു. പരസ്പരം വെടിവെയ്പിനു ശേഷമാണ് ഇയാളെ കീഴ്പ്പെടുത്തിയത് - പൊലിസ് പറഞ്ഞു. അറസ്റ്റിന് ശേഷം ലോധി കോളനിയിലെ സ്‌പെഷ്യൽ സെൽ ഓഫീസിലേക്ക് ഇയാളെ കൊണ്ടുപോയി

സംഭവത്തിന് പിന്നാലെ റിഡ്ജ് റോഡ് പ്രദേശത്തെ ബുദ്ധ ജയന്തി പാർക്കിന് സമീപം ദേശീയ സുരക്ഷാ ഗാർഡ് (എൻ‌എസ്‌ജി) കമാൻഡോകളെയും ബോംബ് ഡിസ്പോസൽ സ്ക്വാഡിനെയും (ബിഡിഎസ്) വിന്യസിച്ചിട്ടുണ്ട്. ഇന്ന് കണ്ടെടുത്ത ഇംപ്രൂവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകൾ (ഐഇഡികൾ) ഇവര്‍ വിശകലനം ചെയ്യും.

Anweshanam
www.anweshanam.com