ഐഎസ് ഭീകരൻ ലക്ഷ്യമിട്ടത് 
വിധ്വംസക പ്രവർത്തനങ്ങൾ
Top News

ഐഎസ് ഭീകരൻ ലക്ഷ്യമിട്ടത് വിധ്വംസക പ്രവർത്തനങ്ങൾ

ഇസ്ലാമിക് സ്റ്റേറ്റ് കൊറാഷിൻ പ്രൊവിൻസ് സംഘാംഗമാണ് അറസ്റ്റിലായത്.

News Desk

News Desk

ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് രാവിലെ പിടിയിലായ ഐഎസ് ഭീകരനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചതായി എഎൻഐ റിപ്പോർട്ട്. അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് കൊറാഷിൻ പ്രൊവിൻസ് സംഘത്തിലെ മുഹദ് മസ്തഖീമാണ് അത്യുഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കളടക്കം ഇന്ന് രാവിലെ ഡല്‍ഹി പ്രത്യേക പൊലീസ് സെല്ലിൻ്റെ പിടിയിലായത്. രാജ്യത്ത് വിധ്വംസക പ്രവർത്തനങ്ങൾ നടത്തുകയെന്നതായിരുന്നു ലക്ഷ്യ മെന്ന് അയാൾ സമ്മതിച്ചതായി പൊലീസ് പറയുന്നു.

യുപി ബൽറാംപൂർ സ്വദേശിയാണ് അറസ്റ്റിലായത്. കശ്മിരിലെ ഐസ് പ്രവർത്തനങ്ങളുമായി ഇയാൾക്ക് ബന്ധമുള്ളതായും പൊലീസ് പറഞ്ഞു. അത്യുഗ്രശേഷിയുള്ള കുക്കർ ബോംബാണ് കണ്ടെടുത്തത്. കുടുതൽ തെളിവെടുപ്പിനായി ഇയാളെ യുപിയിലെ സ്വദേശത്തേക്ക് കൊണ്ടുപോയി.

ഇന്ന് രാവിലെയാണ് ദൗൽ ഖാനയിൽ നിന്ന് പരസ്പരം ഏറ്റുമുട്ടലിലൂടെ ഈയാളെ ഡല്‍ഹി സ്പെഷൽ പൊലീസ് സെൽ കീഴടക്കിയത്. സംഭവത്തിന് പിന്നാലെ റിഡ്ജ് റോഡ് പ്രദേശത്തെ ബുദ്ധ ജയന്തി പാർക്കിന് സമീപം ദേശീയ സുരക്ഷാ ഗാർഡ് (എൻ‌എസ്‌ജി) കമാൻഡോകളെയും ബോംബ് ഡിസ്പോസൽ സ്ക്വാഡിനെയും (ബിഡിഎസ്) വിന്യസിച്ചിട്ടുണ്ട്. സ്ഫോടകവസ്തു നിർവീര്യമാക്കി.

Anweshanam
www.anweshanam.com