ഇരിക്കൂർ കോൺഗ്രസിന് കീറാമുട്ടി ആകുന്നു; സജീവ് ജോസഫിന്റെ സ്ഥാനാർഥിത്വത്തിനു എതിരെ പ്രതിഷേധം

സജീവ് ജോസഫിനെ സ്ഥാനാർഥിത്വത്തിനു എതിരെ എ ഗ്രൂപ്പും രംഗത്ത് എത്തി .
ഇരിക്കൂർ കോൺഗ്രസിന് കീറാമുട്ടി ആകുന്നു; സജീവ് ജോസഫിന്റെ  സ്ഥാനാർഥിത്വത്തിനു എതിരെ പ്രതിഷേധം

കണ്ണൂർ :ഇരിക്കൂർ കോൺഗ്രസിന് കീറാമുട്ടി ആകുന്നു .പ്രദേശിക നേതാക്കളുടെ താല്പര്യം പരിഗണിക്കാതെ സജീവ് ജോസഫിനെ ഏകപക്ഷീമായി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത് .

സജീവ് ജോസഫിനെ സ്ഥാനാർഥിത്വത്തിനു എതിരെ എ ഗ്രൂപ്പും രംഗത്ത് എത്തി .പ്രശനം തണുപ്പിക്കാൻ യു ഡി എഫ് കൺവീനർ എം എം ഹസ്സൻ ഇരിക്കൂറിൽ എത്തി ചർച്ച നടത്തിയങ്കിലും ഫലം കണ്ടില്ല .

മണിക്കൂറുകളോളം നീണ്ട ചർച്ചയിൽ സജീവ് ജോസഫിനെ സ്ഥാനാർഥി ആകണെമന്ന ആവശ്യം തള്ളി .സജീവ് ജോസഫിന് വിജയ സാധ്യത ഇല്ലെന്നും വിജയസാധ്യത ഉള്ള ആളെ ഇരിക്കൂറിൽ മത്സരിപ്പിക്കണമെന്നും എ ഗ്രൂപ്പ് ആവശ്യപ്പെട്ടു .

എ ഗ്രൂപ്പ് സോണി സെബാസ്റ്റിൻറെ പേര് നിർദേശിച്ചു .സജീവ് ജോസെഫിന്റെ സ്ഥാനാർഥിത്വത്തിനു പിന്നിൽ കെ സി വേണുഗോപാൽ ആണെന്ന് എ ഗ്രൂപ്പ് ആരോപിച്ചു .

ഇരിക്കൂർ പ്രശനം രമ്യമായി പരിഹരിക്കണമെന്ന് കെ സുധാകരനും ആവശ്യപ്പെട്ടു .സജീവ് ജോസഫിനെ സ്ഥാനാർഥിത്വം നൽകിയ പേരിൽ എ ഗ്രൂപ്പ് രാപ്പകൽ നിരാഹാര സമരം ആരംഭിച്ചിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com