ഇറാഖ്: യുഎസ് സേനയെ തൽകാലം ആക്രമിക്കില്ലെന്ന് സായുധസംഘങ്ങൾ
ഇറാഖിലെ തന്നെ മറ്റൊരു പ്രബല പ്രാദേശിക സായുധ സംഘം കറ്റൈബ് ഹിസ്ബുല്ലയുടെ വക്താവ് പറഞ്ഞത് യുഎസ് സേനാ പിന്മാറ്റത്തിന് തങ്ങൾ നിശ്ചിത സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നാണ്
ഇറാഖ്: യുഎസ് സേനയെ തൽകാലം ആക്രമിക്കില്ലെന്ന്
സായുധസംഘങ്ങൾ

ഇറാഖിലെ യുഎസ് സേനക്കെതിരെയുള്ള ആക്രമണങ്ങൾ താൽക്കാലികമായി നിറുത്തിവെച്ചെന്ന് ഇറാൻ പിന്തുണയുള്ള പ്രാദേശിക സായുധസംഘo. അമേരിക്കൻ സൈനിക പിന്മാറ്റം സുസാധ്യമാക്കുമെന്നതു സംബന്ധിച്ച് ഇറാഖി ഭരണകൂടം സമയക്രമം നിശ്ചിയിക്കുമെന്ന വ്യവസ്ഥക്ക് വിധേയമായാണ് യുഎസ് സേനക്കെതിരെ താൽകാലികമായി ആക്രമണങ്ങൾ നിറുത്തിവയ്ക്കപ്പെടുന്നത് - റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ഇറാൻ പിന്തുണയുള്ള ഇറാഖിലെ തന്നെ മറ്റൊരു പ്രബല പ്രാദേശിക സായുധ സംഘം കറ്റൈബ് ഹിസ്ബുല്ലയുടെ വക്താവ് പറഞ്ഞത് യുഎസ് സേനാ പിന്മാറ്റത്തിന് തങ്ങൾ നിശ്ചിത സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നാണ്. യുഎസ് സൈന്യത്തിൻ്റെ സാന്നിദ്ധ്യം തുടർന്നാൽ തങ്ങൾ കൂടുതൽ ആക്രമണങ്ങൾ അഴിച്ചുവിടുമെന്നും വക്താവ് പറഞ്ഞു.

യുഎസ് സേനയെ ലക്ഷ്യമിടുന്നവരുൾപ്പെടെ യുഎസ് വിരുദ്ധ ചെറുത്തുനിൽപ്പിലുള്ള എല്ലാ വിഭാഗങ്ങളും താൽക്കാലിക വെടിനിറുത്തൽ തിരുമാനത്തിലുൾപ്പെടുന്നു - കറ്റൈബ് ഹിസ്ബുല്ല വക്താവ് മുഹമ്മദ് മോഹി പറഞ്ഞു.

ഇറാഖ് റെസിസ്റ്റൻസ് കോർഡിനേഷൻ കമ്മീഷൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രാദേശിക സായുധ സംഘങ്ങൾ ഒക്ടോബർ 10നാണ് താൽക്കാലിക വെടിനിറുത്തൽ പ്രഖ്യാപിച്ചത്. വിദേശ സൈനികരെ പിൻവലിക്കണമെന്ന പാർലമെന്റ് പ്രമേയം ഇറാഖ് സർക്കാർ ജനുവരിയിൽ നടപ്പാക്കണമെന്നാണ് താൽകാലിക വെടിനിറുത്തിലിനാധാരമെന്ന് മുഹമ്മദ് മോഹി വ്യക്തമാക്കി.

ഏത് ഗ്രൂപ്പുകളാണ് വെടിനിറുത്തൽ പ്രസ്താവന തയ്യാറാക്കിയതെന്ന് പക്ഷേ മുഹമ്മദ് മോഹി വ്യക്തമാക്കിയില്ല. അതുകൊണ്ടുതന്നെ വെടിനിറുത്തൽ പ്രഖ്യാപനം പാലിക്കാൻ എല്ലാ സായുധസംഘങ്ങളും തയ്യാറായേ ക്കില്ലെന്നവസ്ഥയും നിലനിൽക്കുന്നുണ്ട്.

Also read: ഇറാഖ്- യുഎസ് ഭരണകൂട അകലം വർദ്ധിക്കുന്നു

ഇറാഖിൽ 5000 ത്തോളം യുഎസ് സൈനികർ വിന്യസിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ സാവധാനം സൈനിക അംഗബലം കുറക്കുകയാണ് വാഷിങ്ടൺ. യുഎസിനും രാജ്യത്തിൻ്റെ താല്പര്യങ്ങൾക്കുമെതിരെ ഇറാഖി ഭരണത്തിൻ കീഴിൽ ഇറാൻ പിന്തുണയുള്ള പ്രാദേശിക സായുധസംഘങ്ങൾ ആക്രമണങ്ങൾ തുടരുകയാണ്.

യുഎസ് സേനക്കും സ്ഥാപനങ്ങൾക്കുമെതിരെ അക്രമങ്ങൾ അഴിച്ചുവിടുന്ന ഇത്തരം പ്രാദേശിക സായുധ സംഘങ്ങളെ നിയന്ത്രിക്കാൻ ഇറാഖി ഭരണകൂടം നടപടിയെടുക്കണം. ഇല്ലെങ്കിൽ ബാഗ്ദാദിലെ തങ്ങളുടെ സ്ഥാപനതി കാര്യാലയം അടച്ചുപൂട്ടിയേക്കുമെന്ന മുന്നറിയിപ്പ് നൽകിയിരുന്നു യുഎസ് ഭരണകൂടം. സെപ്തംബർ 28 നാണ് യുഎസ് ഇത്തരമൊരു മുന്നറിയിപ്പു നൽകിയതെന്ന് എപി ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.

റോക്കറ്റുകളും റോഡരികിൽ വയ്ക്കുന്ന ടൈംബോംബുകളും ഉപയോഗിച്ച് ഇറാൻ പിന്തുണയുള്ള പ്രാദേശിക സായുധസംഘങ്ങൾ യുഎസ് സൈനികരെയും അവരുടെ വാഹനങ്ങളും നിരന്തരം ആക്രമിക്കുകയാണ്. ഇതേ തുടർന്നാണ് ബാഗ്ദാദിലെ സ്ഥാനപതി കാര്യാലയം അടച്ചു പൂട്ടി തങ്ങളുടെ നയതന്ത്ര ഭൗത്യം അവസാനിപ്പിക്കുമെന്ന് യുഎസ് ഭരണകൂടം മുന്നറിയിപ്പ് നൽകിയത്.

യുഎസ് മുന്നറിയിപ്പ് പ്രാദേശിക സായുധ സംഘങ്ങൾക്കെതിരെയുള്ള വ്യോമാക്രമണമായി മാറിയപ്പോഴത് ഇറാഖി ഭരണകൂടത്തെ ആശങ്കപ്പെടുത്തി. അമേരിക്കയും ഇറാനും തമ്മിലുള്ള നിഴൽ യുദ്ധത്തിൽ ഇറാഖിനെ യുദ്ധക്കളമാക്കി മാറ്റാൻ സാധ്യതയുണ്ടെന്ന് തിരിച്ചറിയാൻ ഇറാഖി ഭരണകൂടം നിർബ്ബന്ധിക്കപ്പെട്ടു.

ഇതിൻ്റെ പ്രതിഫലനമെന്നോണം അമേരിക്ക സൈനിക - നയതന്ത്ര ദൗത്യസംഘങ്ങൾക്കെതിരെയുള്ളപ്രകോപനങ്ങളും ആക്രമണങ്ങളും അവസാനിപ്പിക്കണമെന്ന് വ്യത്യസ്ത ഇറാഖി രാഷ്ട്രീയ നേതൃത്വങ്ങൾ പ്രാദേശിക സായുധസംഘങ്ങളോട് ആഹ്വാനം ചെയ്തു. ഇതിൻ്റെ പ്രതിഫലനമായിട്ടാണോ സായുധസംഘങ്ങളുടെ താൽകാലിക വെടിനിറുത്തലെന്നതിൽ വ്യക്തതയില്ല.

Related Stories

Anweshanam
www.anweshanam.com