ഐപിഎൽ: സൂപ്പർ ഓവറിൽ മുംബൈക്കെതിരെ ബാംഗ്ലൂരിന് മിന്നും ജയം
4 പന്തില്‍ ആറ് റണ്‍സെടുത്ത എബി ഡിവില്ലിയെഴ്‌സും 2 പന്തില്‍ അഞ്ച് റണ്‍സെടുത്ത നായകന്‍ കോഹ്‌ലിയും ബാംഗ്ലൂരിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു
ഐപിഎൽ: സൂപ്പർ ഓവറിൽ മുംബൈക്കെതിരെ ബാംഗ്ലൂരിന് മിന്നും ജയം

ദുബൈ: സൂപ്പര്‍ ഓവറിലേക്ക് നീണ്ട ഐപിഎല്ലിലെ ആവേശപ്പോരില്‍ കോഹ്‌ലിപ്പടക്ക് മിന്നും ജയം. ആവേശം അവസാന പന്ത് വരെ നീണ്ട മത്സരത്തിനൊടുവില്‍ മുംബൈ - ബാംഗ്ലൂര്‍ സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഒരു വിക്കറ്റ് നഷ്ടത്തില്‍ 7 റണ്‍സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ബാംഗ്ലൂര്‍ 11 റണ്‍സെടുത്താണ് വിജയം പിടിച്ചെടുത്തത്. 4 പന്തില്‍ ആറ് റണ്‍സെടുത്ത എബി ഡിവില്ലിയെഴ്‌സും 2 പന്തില്‍ അഞ്ച് റണ്‍സെടുത്ത നായകന്‍ കോഹ്‌ലിയും ബാംഗ്ലൂരിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.

20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ബാംഗ്ലൂര്‍ നേടിയ 201 റണ്‍സ് മറികടക്കാനുള്ള മുംബൈയുടെ ശ്രമം തുല്യ സ്‌കോറില്‍ അവസാനിക്കുകയായായിരുന്നു. റോയല്‍ ചലഞ്ചേഴ്‌സിന്‌റെ കൂറ്റന്‍ സ്‌കോറിനു മുന്നില്‍ അടിതെറ്റിയ മുംബൈക്ക് എട്ട് റണ്‍സെടുത്ത രോഹിത്ത് ശര്‍മയുടെയും 14 റണ്‍സില്‍ ഡീക്കോക്കിന്‌റെയും വിക്കറ്റുകല്‍ നഷ്ടമായി.

പിന്നീടെത്തിയ സൂര്യകുമാര്‍ യാദവിന് ഒരു റണ്‍സ് പോലുമെടുക്കാനായില്ല. നാലമനായി ഇറങ്ങിയ ഇശാനാണ് മത്സരത്തിന്‌റെ ഗതി മാറ്റിയത്. ഇശാനൊപ്പം പൊള്ളാര്‍ഡ് കൂടി ചേര്‍ന്നതോടെ മുംബൈ വിജയത്തിന്‌റെ അരികിലെത്തി. അവസാന പന്തില്‍ പൊള്ളാര്‍ഡ് നേടിയ ബൗണ്ടറിയാണ് കളി സമനിലയിലെത്തിച്ചത്.

202 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഒരിക്കല്‍ പോലും ബാംഗ്ലുരിന് വെല്ലുവിളിയുയര്‍ത്തിയില്ല. 8 പന്തില്‍ നിന്ന് 8 റണ്‍സെടുത്ത രോഹിതിനെ വാഷിംഗ് ടണ്‍ പുറത്താക്കി. കൂടാതെ കൃത്യമായ ഇടവേളകളില്‍ മുംബൈ ബാറ്റ്‌സ്മാന്മാരെ ബാംഗ്ലൂര്‍ പവലിയനിലേക്ക് മടങ്ങി. മധ്യനിര ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷന്‍ മാത്രമാണ് ഭേദപ്പെട്ട ഇന്നിംഗ്‌സ് കാഴ്ചവെച്ചത്. ഇശാന്‍ 58 പന്തില്‍ 99 ഉം പൊള്ളാര്‍ഡ് 24 പന്തില്‍ 60 റണ്‍സും നേടി.

നേരത്തെ, ബാംഗ്ലൂരിന് വേണ്ടി ആരോണ്‍ ഫിഞ്ചും ദേവ്ദത്ത് പടിക്കലും എബി ഡിവില്ലിയേഴ്‌സും ഒരുമിച്ച്‌ ഫോമായതോടെയാണ് ബാഗ്ലൂര്‍ സ്‌കോര്‍ ബോര്‍ഡില്‍ 201 റണ്‍സ് എഴുതി ചേര്‍ത്തത്. 20 ഓവറില്‍ മൂന്ന് വിക്കറ്റിനാണ് ബാംഗ്ലൂര്‍ 201 റണ്‍സ് അടിച്ചുകൂട്ടിയത്.

40 പന്തുകളില്‍ നിന്നും അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറുമടക്കം 54 റണ്‍സ് സംഭാവന നല്‍കിയാണ് മലയാളി താരമായ ദേവ്ദത്ത് പടിക്കല്‍ മടങ്ങിയത്. ഐപിഎല്ലിലെ താരത്തിന്റെ രണ്ടാം അര്‍ധ സെഞ്ച്വറിയാണിത്. അതേസമയം, 23 പന്തുകളില്‍ നിന്നും അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കി ഡിവില്ലിയേഴ്‌സും ബാംഗ്ലൂരിന് വലിയ പിന്തുണ നല്‍കി.

Related Stories

Anweshanam
www.anweshanam.com