സ്വപ്‌നയുടെ ശബ്ധ രേഖയില്‍ ജയില്‍ വകുപ്പ് അന്വേഷണം

ജയില്‍ ഡിജിപി ഋഷിരാജ് സിംഗാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
സ്വപ്‌നയുടെ ശബ്ധ രേഖയില്‍ ജയില്‍ വകുപ്പ് അന്വേഷണം

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റേതെന്ന പേരില്‍ പുറത്ത് വന്ന ശബ്ദ രേഖയില്‍ അന്വേഷണത്തിന് ഉത്തരവ്. ജയില്‍ ഡിജിപി ഋഷിരാജ് സിംഗാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ദക്ഷിണ മേഖലാ ഡിഐജി അജയ്കുമാറിനാണ് അന്വേണ ചുമതല. വനിതാ ജയിലില്‍ നേരിട്ടെത്തി ഡിഐജി അന്വേഷണം നടത്തും.

സ്വപ്ന സുരേഷിന്റേതെന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ശബ്ദ രേഖ പുറത്തുവിട്ടത്. മുഖ്യമന്ത്രിക്ക് എതിരെ മൊഴി നല്‍കിയാല്‍ കേസില്‍ മാപ്പുസാക്ഷിയാക്കാമെന്നു വാഗ്ദാനം ചെയ്തതായും ശബ്ദസന്ദേശം അവകാശപ്പെടുന്നു. 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വോയിഡ് റെക്കോര്‍ഡാണ് പുറത്തുവന്നിരിക്കുന്നത്. അട്ടക്കുളങ്ങര ജയിലില്‍ കഴിയുന്ന സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തുവന്നു എന്നത് ദുരൂഹമാണ്.

Related Stories

Anweshanam
www.anweshanam.com