വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: മു​ഖ്യ​പ്ര​തിയെ മലയുടെ മുകളിൽ നിന്ന് പിടികൂടി
Top News

വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: മു​ഖ്യ​പ്ര​തിയെ മലയുടെ മുകളിൽ നിന്ന് പിടികൂടി

ഐ​എ​ന്‍​ടി​യു​സി പ്രാ​ദേ​ശി​ക നേ​താ​വാ​യ ഉ​ണ്ണി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളി​ലൊ​രാ​ള്‍ അ​റ​സ്റ്റി​ല്‍. ഐ​എ​ന്‍​ടി​യു​സി പ്രാ​ദേ​ശി​ക നേ​താ​വാ​യ ഉ​ണ്ണി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​ല​പാ​ത​ക​ത്തി​ല്‍ ഇ​യാ​ള്‍​ക്ക് നേ​രി​ട്ട് ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

മ​ദ​പു​ര​ത്തെ മ​ല​യു​ടെ മു​ക​ളി​ല്‍ ഇ​യാ​ള്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​വി​ടെ നി​ന്നാ​ണ് പി​ടി​യി​ലാ​യ​ത്. ര​ണ്ട് ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഒ​രു സ്ത്രീ ​ഉ​ള്‍​പ്പെ​ടെ നാ​ല് പേ​ര്‍ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ നാ​ല് പ്ര​തി​ക​ളും റി​മാ​ന്‍‍​ഡി​ലാ​ണ്.

ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഇരട്ടക്കൊലക്ക് പിന്നിലെ കാരണം രാഷ്ട്രീയ വൈരാഗ്യം തന്നെയെന്നാണ് പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശത്തിലുണ്ടായ സംഘർഷമാണ് തുടക്കം. ഇതേ തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകനായ ഫൈസലിന് നേരെ മെയ് മാസത്തിൽ വധശ്രമമുണ്ടായി. സജീവ്,അജിത്ത്,ഷിജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. ഈ കേസിൽ അറസ്റ്റിലായതിന്‍റെ വൈരാഗ്യത്തിലാണ് ഇതേ പ്രതികൾ തന്നെ ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും കൊലപ്പെടുത്തിയത്.

ഫൈസലിന് എതിരായ ആക്രമണം ഒത്തുതീർക്കാൻ ഹഖ് കൂട്ടാക്കിയിരുന്നില്ല. കേസിൽ നിന്നും പിന്മാറാൻ പ്രതികൾ പലതവണ പ്രകോപനമുണ്ടാക്കി. പുല്ലമ്പാറ മുത്തിക്കാവിലെ ഫാം ഹൗസിൽ വെച്ചായിരുന്നു ഗൂഡാലോചന. രണ്ട് പേരുടെയും ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. ഇരുവര്‍ക്കും വടിവാൾ കൊണ്ടുള്ള വെട്ടുമേറ്റിരുന്നു.

Anweshanam
www.anweshanam.com