സി പി എം നേതാവ് പി ജയരാജന് എതിരെ അപായശ്രമം ഉണ്ടാകാൻ സാധ്യത

തിരഞ്ഞെടുപ്പ് ഘട്ടത്തിൽ അപായശ്രമത്തിന് സാധ്യത കണ്ടതോടെ യാത്രയിൽ കരുതൽ വേണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ അറിയിച്ചിരുന്നു.
സി പി എം നേതാവ് പി ജയരാജന്  എതിരെ അപായശ്രമം ഉണ്ടാകാൻ സാധ്യത

തിരുവനന്തപുരം: സി പി എം നേതാവ് പി ജയരാജന് എതിരെ അപായശ്രമം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ തന്നെ ഇതിനുള്ള സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു.

ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിന് പിന്നാലെ അപായ സാധ്യത കൂടിയതായി വിലയിരുത്തൽ. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ അപായശ്രമത്തിന് സാധ്യത കണ്ടതോടെ യാത്രയിൽ കരുതൽ വേണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ അറിയിച്ചിരുന്നു.

ജയരാജന് കൂടുതൽ സംരക്ഷണത്തിന് ഉത്തരവിട്ടെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു. വടക്കൻ മേഖലയിലെ യാത്രയിൽ കൂടുതൽ ശ്രദ്ധ വേണമെന്ന് ഉത്തരമേഖലാ ഐ ജി കാസർഗോഡ് ,കണ്ണൂർ ,കോഴിക്കോട് ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി.

നിലവിൽ രണ്ട് ഗൺമാൻ ജയരാജന്റെ സുരക്ഷയ്ക്ക് ഉണ്ട്. തലശേരിയിലെ അദ്ദേഹത്തിന്റ വീടിനു കൂടുതൽ കാവൽ ഏർപ്പെടുത്തി.എന്നാൽ അധിക സുരക്ഷ വേണ്ടെന്ന് ജയരാജൻ അറിയിച്ചതിനെ തുടർന്ന് അവരെ തിരിച്ചുവിളിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com