ബട്‌ല ഹൗസ്; മോഹൻ ചന്ദ് ശർമയ്ക്ക് മരണാനന്തര ബഹുമതി
Top News

ബട്‌ല ഹൗസ്; മോഹൻ ചന്ദ് ശർമയ്ക്ക് മരണാനന്തര ബഹുമതി

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച മെഡലുകൾ ലഭിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.

News Desk

News Desk

ന്യൂ ഡല്‍ഹി: ഡല്‍ഹി ബട്‌ല ഹൗസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഇൻസ്പെക്ടർ മോഹൻ ചന്ദ് ശർമയ്ക്ക് മരണാനന്തരം ധീരതക്കുള്ള മെഡൽ ലഭിച്ചു. ഡല്‍ഹി പോലീസ് സ്‌പെഷ്യൽ സെല്ലിലായിരുന്നു ശർമ്മ. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച മെഡലുകൾ ലഭിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടതായും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

215 പൊലീസ് ഉദ്യോഗസ്ഥർക്ക് ധീരതയ്ക്കുള്ള മെഡലും 80 പേർക്ക് വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡലും മികച്ച സേവനത്തിന് 631 പേർക്കും മെഡൽ ലഭിക്കും. 2008 സെപ്റ്റംബർ 19 നായിരുന്നു തെക്കൻ ദില്ലിയിലെ ബട്‌ല ഹൗസ് വെടിവെയ്പ്. ഒളിച്ചിരുന്ന അഞ്ച് തീവ്രവാദികളെ പിടികൂടുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് ശർമയക്ക് വെടിയേറ്റത്. പിന്നീട് ആശുപത്രിയിൽ വെച്ച് അദ്ദേഹം മരണത്തിന് കീഴടങ്ങി.

1989 ൽ ദില്ലി പോലിസിൽ സബ് ഇൻസ്പെക്ടറായാണ് ശർമ്മജോലിയിൽ പ്രവേശിച്ചത്. സർവ്വീസിൽ മികവ് തെളിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ശർമ്മയ്ക്ക് പ്രമോഷൻ നൽകി 1995 ൽ ഇൻസ്പെക്ടറാക്കി. 2009 ൽ അശോക് ചക്ര ലഭിച്ചു. ഇത് ശർമ്മയുടെ ഏഴാമത്തെ ധീര മെഡലാണ്. അദ്ദേഹത്തിന് ഏഴ് തവണ പ്രസിഡന്റിന്റെ മെഡലും ലഭിച്ചിട്ടുണ്ട്.

Anweshanam
www.anweshanam.com