
ന്യൂഡൽഹി :ഇന്ത്യ- അമേരിക്ക സംയുക്ത സൈനിക പരേഡ് ഇന്ന് ആരംഭം കുറിക്കും . ജോ ബൈഡന് അധികാരത്തില്‍ എത്തിയതിന് ശേഷമുള്ള ആദ്യ ഇന്ത്യ- അമേരിക്ക സംയുക്ത സൈനിക പരേഡാണ് ഇന്ന് നടക്കുക .
270 അമേരിക്കന്‍ സൈനികര്‍ ഇതിനായി ഇന്ത്യയില്‍ ഇന്നലെ എത്തി. പ്രതിരോധ വിഷയങ്ങളില്‍ ഇന്ത്യയുമായി കൂടുതല്‍ സഹകരണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് സംയുക്ത സൈനിക അഭ്യാസം.
അമേരിക്കന്‍ സൈന്യത്തിന്റെ പ്രത്യേക വിമാനത്തില്‍ 270 സൈനികര്‍ ഇന്ത്യയിലെത്തി. രാജസ്ഥാനില്‍ പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലത്താണ് സംയുക്ത സൈനിക പരിശീലനം നടക്കുക. ഇന്ന് തുടങ്ങുന്ന പരിശീലനം ഈ മാസം 21 വരെ തുടരുമെന്ന് പ്രതിരോധ വക്താവ് കേണല്‍ അമിതാഭ് ശര്‍മ വ്യക്തമാക്കി.