
റിലയന്‍സ് ഇന്റസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ സമ്പത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച. ബ്ലൂംബെര്‍ഗ് ശതകോടീശ്വര പട്ടിക പ്രകാരമാണിത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്റെ മൂല്യം ഇപ്പോള്‍ 68.3 ബില്യണ്‍ ഡോളര്‍. വാറന്‍ ബഫറ്റിന്റെ 67.9 ബില്യണ്‍ ഡോളറിനെ മറികടന്നു.
ലോക കോടീശ്വര പട്ടികയില്‍ അമേരിക്കന്‍ ശതകോടീശ്വരന്‍ ബഫറ്റിന്റെ മൂന്നാം സ്ഥാനത്തെയാണ് മുകേഷ് അംബാനി മറികടന്നത്. ആമസോണ്‍ മേധാവി ജെഫ് ബസെസും മൈക്രോസോഫറ്റ് മേധാവി ബില്‍ ഗേറ്റ്സുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്. ഇപ്പോള്‍ തൊട്ടടുത്ത് അംബാനി - ഹിന്ദു ബിസിനസ്സ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈയ്യിടെ റിലയന്‍സ് ഡിജിറ്റില്‍ ബിസിനസ്സില്‍ ഫെയ്സ്ബുക്ക് , സില്‍വര്‍ ലേക്ക് കമ്പനികള്‍ 15 ബില്യണ്‍ ഡോളറിലധികം നിക്ഷേപം നടത്തിയിരുന്നു. ഇതാണ് റിലയന്‍സിന്റെ സമ്പത്ത് ഗ്രാഫുയര്‍ത്തിയത്. റിലയന്‍സിന്റെ ഇന്ധന-റീട്ടെയില്‍ ബിസിനസ്സില്‍ ബിപി പിഎല്‍സി ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയിരുന്നു. ഇതും റിലയന്‍സ് സമ്പത്ത് ഗ്രാഫില്‍ പ്രകടമായിട്ടുണ്ട്. സമ്പത്ത് കുതിച്ചുയര്‍ന്നതോടെ ലോകത്തെ ഏറ്റവും ഒടുവിലത്തെ കോടീശ്വര പട്ടിക പ്രകാരം മികച്ച 10 സമ്പന്നരുടെ ക്ലബിലെ ഏക ഏഷ്യന്‍ വ്യവസായിയായി മുകേഷ് അംബാനി.