സ്വര്‍ണക്കടത്ത് കേസ്; ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടാന്‍ സമ്മര്‍ദം ചെലുത്തി ഇന്ത്യ

സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടാന്‍ സമ്മര്‍ദം ചെലുത്തി ഇന്ത്യ.എന്നാല്‍ തീരുമാനം കൈക്കൊള്ളാതെ യുഎഇ.
സ്വര്‍ണക്കടത്ത് കേസ്; ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടാന്‍ സമ്മര്‍ദം ചെലുത്തി ഇന്ത്യ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടാന്‍ സമ്മര്‍ദം ചെലുത്തി ഇന്ത്യ. എന്നാല്‍ തീരുമാനം കൈക്കൊള്ളാതെ യുഎഇ. ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടുന്ന പ്രക്രിയ നീണ്ടു പോയാല്‍ പ്രതിയെ ചോദ്യം ചെയ്യാന്‍ യുഎഇയുടെ അനുമതി തേടുന്ന കാര്യവും അന്വേഷണ ഏജന്‍സികളുടെ പരിഗണനയിലുണ്ട്.

എന്നാല്‍ ധൃതിപിടിച്ചുള്ള നീക്കം വേണ്ടെന്നാണ് യുഎഇയുടെ തീരുമാനം. പിടിയിലായ പ്രതികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളും ഫൈസല്‍ ഫരീദിനെതിരായ തെളിവുകളും ഇന്ത്യ യുഎഇക്ക് നേരത്തെ കൈമാറിയിരുന്നു. ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയ കാര്യം ഇന്ത്യന്‍ എംബസി യുഎഇ അധികൃതരെ അറിയിക്കുകയും ചെയ്തു. ഇന്ത്യയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് യുഎഇ ഫൈസല്‍ ഫരീദിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം, വ്യാജ രേഖകളുടെ നിര്‍മാണം, കള്ളക്കടത്തില്‍ സജീവ പങ്കാളിത്തം തുടങ്ങിയ കുറ്റങ്ങളാണ് ഇന്ത്യ പ്രതിയായ ഫൈസല്‍ ഫരീദിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഗുരുതര സ്വഭാവം കണക്കിലെടുത്ത് ഇന്ത്യ നല്‍കിയ പരാതിയില്‍ എന്ത് തുടര്‍ നടപടി സ്വീകരിക്കണം എന്ന കാര്യത്തില്‍ യുഎഇ ചര്‍ച്ച തുടരുകയാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com