രാജ്യത്ത് കോ​വി​ഡ് കേസുകള്‍ കു​തി​ക്കു​ന്നു; 30 ലക്ഷം കടന്ന്‍ രോഗികള്‍
Top News

രാജ്യത്ത് കോ​വി​ഡ് കേസുകള്‍ കു​തി​ക്കു​ന്നു; 30 ലക്ഷം കടന്ന്‍ രോഗികള്‍

നിലവില്‍ ഇന്ത്യയിലെ ആകെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ഇ​തോ​ടെ 30,05,281 ആ​യി

News Desk

News Desk

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണത്തില്‍ വന്‍ കുതിപ്പ്. കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 30 ല​ക്ഷം ക​ട​ന്നു. വെ​റും 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ 20 ല​ക്ഷ​ത്തി​ല്‍​നി​ന്ന് 30 ല​ക്ഷം കോ​വി​ഡ് രോ​ഗി​ക​ളി​ലേ​ക്ക് രാ​ജ്യം എ​ത്തി​യ​തായി ഔട്ട്‌ലുക്ക്‌ ഇന്ത്യ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഓ​ഗ​സ്റ്റ് ഏ​ഴി​നാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 20 ല​ക്ഷം ക​ട​ന്ന​ത്. 15 ദി​വ​സം പി​ന്നി​ടു​മ്ബോ​ള്‍ ഇ​ത് 30 ല​ക്ഷം ക​വി​ഞ്ഞു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 69,878 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​ത് ഏ​റ്റ​വും കൂ​ടി​യ പ്ര​തി​ദി​ന ക​ണ​ക്കാ​ണ്.

നിലവില്‍ ഇന്ത്യയിലെ ആകെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ഇ​തോ​ടെ 30,05,281 ആ​യി. രോഗികളുടെ എണ്ണത്തില്‍ ലോകത്ത് യു.എസിനും ബ്രസീലിനും തൊട്ടുപിന്നിലാണ് ഇന്ത്യ. കഴിഞ്ഞ 18 ദിവസമായി ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുടെ പ്രതിദിന വര്‍ദ്ധന രേഖപ്പെടുത്തിയത് ഇന്ത്യയിലാണ്.

മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 6,57,450 പേ​ര്‍​ക്കാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച​ത്. തൊ​ട്ടു​പി​ന്നി​ല്‍ ത​മി​ഴ്നാ​ടും ആ​ന്ധ്രാ​പ്ര​ദേ​ശു​മാ​ണു​ള്ള​ത്. ത​മി​ഴ്നാ​ട്ടി​ല്‍ 3,73,410 പേ​ര്‍​ക്കും ആ​ന്ധ്ര​യി​ല്‍ 3,45,216 പേ​ര്‍​ക്കു​മാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ഇന്ന് രാവിലെ വരെയുള്ള 24 മണിക്കൂര്‍ സമയത്തിനിടെ പുതുതായി 69,878 പേരാണ് രാജ്യത്ത് പുതുതായി രോഗബാധിതരായത്. ഇന്ത്യയില്‍ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ചുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനയാണിത്. പല സംസ്ഥാനങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുതിച്ചുകയറ്റമാണ് ഉണ്ടാകുന്നത്. ലോകത്തെ ആകെ കൊവിഡ് മരണം 8 ലക്ഷം പിന്നിട്ടു. ഇതില്‍ പകുതിയോളം മരണങ്ങള്‍ യു.എസ്, ബ്രസീല്‍, മെക്സിക്കോ, ഇന്ത്യ എന്നീ നാല് രാജ്യങ്ങളില്‍ നിന്നാണ്.

Anweshanam
www.anweshanam.com