സെെനിക‌ര്‍ക്ക് ഇനി ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍; നിർമ്മാണവുമായി ഇന്ത്യ
Top News

സെെനിക‌ര്‍ക്ക് ഇനി ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍; നിർമ്മാണവുമായി ഇന്ത്യ

എ കെ 47 തോക്കിന്‍ മുനയിലെ വെടിയുണ്ടകളെ വരെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ കവചങ്ങളാണ് നിര്‍മ്മിക്കുന്നത്.

News Desk

News Desk

ന്യൂഡല്‍ഹി: ചെെനയുമായി നിയന്ത്രണരേഖയില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇതിനിടയില്‍ സെെനിക‌ര്‍ക്കായി അന്താരാഷ്ട്ര നിലവാരമുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നിര്‍മിക്കുകയാണ് ഇന്ത്യ. ഹെെദരാബാദിലെ കാഞ്ചന്‍ബാഗ് ആസ്ഥാനമായുള്ള മിശ്ര ധാതു നിഗം ലിമിറ്റഡ്(മിഥാനി) ആണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നിര്‍മിക്കുന്നത്.

എ കെ 47 തോക്കിന്‍ മുനയിലെ വെടിയുണ്ടകളെ വരെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ കവചങ്ങളാണ് നിര്‍മിക്കുന്നത്. വളരെ പ്രത്യേകതയുള്ളതാണ് ഈ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്. കൂടാതെ സെെനിക വാഹനങ്ങള്‍ക്കുള്ള സാങ്കേതികവിദ്യകളും ഇവ‌ര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഭാഭ അറ്റോമിക് റിസര്‍ച്ച്‌ സെന്ററാണ്(ബാര്‍ക്) സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ക്ക് 'ഭാഭ കവച്' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. എ കെ 47 വെടിയുണ്ടകളെ വരെ പ്രതിരോധിക്കാന്‍ ഈ ജാക്കറ്റിന് കഴിയുമെന്നതാണ് പ്രത്യേകത. അര്‍ദ്ധ സെെനിക വിഭാഗങ്ങള്‍ക്കായി നൂറ് കണക്കിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ഇതിനകം മാതൃകയായി നല്‍കിയിട്ടുണ്ട്.

ഉയര്‍ന്ന നിലവാരമുള്ളതാണ് ഈ ജാക്കറ്റുകള്‍. വലിയ അളവില്‍ ഇതു നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യ ലഭിച്ചു കഴിഞ്ഞു. ലോകമെമ്ബാടും വികസിപ്പിച്ചെടുത്ത വെടിക്കോപ്പുകളെ ഞങ്ങള്‍ നിരീക്ഷിക്കുകയും ജാക്കറ്റുകള്‍ നവീകരിക്കുകയും അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നുണ്ടെന്ന് മിഥാനി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി സഞ്ജയ് കുമാര്‍ പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും ബി ഐ എസ് ലെവല്‍-6 സവിശേഷതകളും പാലിക്കുന്നുണ്ട്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍, വാഹന ആയുധ ശേഖരണം, സായുധ സേനയുടെ സംരക്ഷണ ഗിയര്‍ എന്നിവയ്ക്ക പുറമെ സമ്ബൂര്‍ണ കവചം ഉണ്ടായിരിക്കും.

വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ തക്കതായ എല്ലാ സവിശേഷതകളും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉദാഹരണമായി പറഞ്ഞാല്‍ ഒരു ടയര്‍ വെടിവയ്ക്കുകയാണെങ്കില്‍ പോലും വാഹനത്തിന് ഒരു കിലോ മീറ്റര്‍ ദൂരം സഞ്ചരിക്കാനാകും. സാങ്കേതികമായി ഈ സംവിധാനത്തെ റണ്‍ഫ്ലാറ്റ് ടയറുകള്‍ എന്ന് വിശേഷിപ്പിക്കുന്നു. ആദ്യത്തെ ഇസുസു അധിഷ്ഠിത കോംബാറ്റ് വെഹിക്കിള്‍ എന്ന് വിശേഷിക്കപ്പെടുന്ന ഈ വാഹനത്തിന് നിരവധി സവിശേഷതകളുണ്ട്.

ആയുധങ്ങളടക്കം ഏഴുപേരെയും വാഹനത്തിന് വഹിക്കാന്‍ ശേഷിയുണ്ട്. ക്വിക്ക് റെസ്പോന്‍സ് ടീമായി വാഹനം ഉപയോഗിക്കാം, അകമ്ബടി വാഹനമായും മറ്റ് ചുമതല പ്രവര്‍ത്തനങ്ങള്‍ക്കായും വാഹനം ഉപയോഗിക്കാം. ആത്മനിര്‍ഭര്‍ ഭാരത് ഉദ്യമത്തിന് പ്രതിരോധമന്ത്രാലയത്തിന്റെ ശക്തമായ പിന്തുണ നല്‍കിയിരുന്നു. പ്രതിരോധ പൊതുമേഖലാ സംരഭത്തിനുവേണ്ടിയുള്ള ചവിട്ടുപടിയായിരുന്നു ഇത്. ഇറക്കുമതിക്ക് മുന്‍ഗണന നല്‍കുന്നതിനായിരുന്നു.

സാങ്കേതികവിദ്യയില്‍ വെെദഗ്ദ്ധ്യം നേടുകയും തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് തെളിയിക്കുകയും ചെയ്തതാണ് മിഥാനി. അതുകൊണ്ടുതന്നെ സായുധ സേനയ്ക്കും സുരക്ഷാ ഏജന്‍സികള്‍ക്കും മിഥാനിയില്‍ നിന്ന് ഇവ വാങ്ങിക്കാമെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.

Anweshanam
www.anweshanam.com