വന്ദേ ഭാരത് ട്രെയിനുകൾ നിർമ്മിക്കാനുള്ള ടെണ്ടർ ഇന്ത്യൻ റെയിൽ‌വേ റദ്ദാക്കി
Top News

വന്ദേ ഭാരത് ട്രെയിനുകൾ നിർമ്മിക്കാനുള്ള ടെണ്ടർ ഇന്ത്യൻ റെയിൽ‌വേ റദ്ദാക്കി

ടെണ്ടർ റദ്ദാക്കിയതിന്റെ കാരണം റെയിൽവേ വ്യക്തമാക്കിയിട്ടില്ല.

News Desk

News Desk

ന്യൂ ഡല്‍ഹി: 44 സെറ്റ് സെമി ഹൈ സ്പീഡ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ നിർമ്മിക്കാനുള്ള ടെണ്ടർ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതുക്കിയ പബ്ലിക് പ്രൊക്യുർമെന്റ് ​​ഉത്തരവ് പ്രകാരം ഒരാഴ്ചയ്ക്കുള്ളിൽ പുതിയ ടെണ്ടർ ലഭ്യമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

ടെണ്ടർ റദ്ദാക്കിയതിന്റെ കാരണം റെയിൽവേ വ്യക്തമാക്കിയിട്ടില്ല. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന റെയിൽവേയുടെ ഇന്റഗ്രൽ കോച്ച് ഫാക്ടറി ജൂലൈ 10 നാണ് 44 ട്രെയിൻ സെറ്റ് സെമി ഹൈ സ്പീഡ് വന്ദേ ഭാരത് ട്രെയിനുകൾ നിർമ്മിക്കുന്നതിനുള്ള ടെണ്ടർ നൽകിയത്. ആഗോള ടെൻഡറില്‍ ചൈനീസ് സംയുക്ത സംരംഭവും ലേലക്കാരായി ഉണ്ടായിരുന്നു.

Anweshanam
www.anweshanam.com