ജോ ബൈഡനുമായി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു

കോവിഡ് ഉൾപ്പെടെ വിവിധ വിഷയങ്ങള്‍ ബൈഡനുമായി മോദി സംസാരിച്ചു
ജോ ബൈഡനുമായി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ചു. തെരഞ്ഞെടുപ്പിൽ നേടിയ വിജയത്തിന് ജോ ബൈഡനെയും കമലഹാരിസിനെയും മോദി അഭിനന്ദിച്ചു. കോവിഡ് ഉൾപ്പെടെ വിവിധ വിഷയങ്ങള്‍ ബൈഡനുമായി മോദി സംസാരിച്ചു എന്നാണ് റിപ്പോർട്ട്.

ഇന്ത്യ-അമേരിക്ക സഹകരണം ശക്തമായി തുടരാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് സംഭാഷണത്തിന് ശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കോവിഡ് പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനം, മേഖലാതല സഹകരണം തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ചയായതായും പ്രധാനമന്ത്രി അറിയിച്ചു.

ജോ ബൈഡന്റെയും കമല ഹാരിസിന്റെയും വിജയത്തില്‍ ഇന്ത്യ അഭിനന്ദനം അറിയിച്ചു. ഇതാദ്യമായാണ് അമേരിക്കയിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഇന്ത്യ പ്രതികരിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com