കോവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം ഇന്ന് തുടങ്ങും
Top News

കോവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം ഇന്ന് തുടങ്ങും

സന്നദ്ധരായിട്ടുള്ള 375 പേരിലാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ പരീക്ഷിക്കുക

By News Desk

Published on :

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിര്‍മ്മിച്ച കോവിഡ് 19 വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം ഇന്ന് തുടങ്ങും. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ മരുന്നായ കോവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം പതിനൊന്ന് ആശുപത്രികളിലാണ് നടത്തുന്നത്. കഴിഞ്ഞ ബുധനാഴ്ച്ച പാട്ന എയിംസില്‍ ആണ് കോവാക്സിന്റെ മനുഷ്യരിലെ പരീക്ഷണത്തിന് തുടക്കമായത്.

ഡൽഹി എയിംസ് ഉള്‍പ്പടെയുള്ള 11 ആശുപത്രികളിലാണ് പരീക്ഷണം നടത്തുന്നത്. സന്നദ്ധരായിട്ടുള്ള 375 പേരിലാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ പരീക്ഷിക്കുക. മനുഷ്യരില്‍ പരീക്ഷിക്കാന്‍ എയിംസിന്റെ എത്തിക്കല്‍ കമ്മിറ്റി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു

അതേസമയം രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഇന്ന് പതിനൊന്ന് ലക്ഷം കടന്നേക്കും. സംസ്ഥാനങ്ങള്‍ പുറത്ത് വിട്ട കണക്ക് പ്രകാരം ആകെ രോഗികളുടെ എണ്ണം പതിനൊന്ന് ലക്ഷത്തി പതിനായിരത്തില്‍ എത്തി. മഹാരാഷ്ട്രയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം ഒമ്ബതിനായിരം കടന്നു. ആന്ധ്രപ്രദേശില്‍ കഴിഞ്ഞ ദിവസം അയ്യായിരത്തേലേറെ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

പ്രതിദിന രോഗബാധ അയ്യായിരം കടക്കുന്ന ആദ്യത്തെ ദക്ഷിണേന്ത്യന്‍ സംസ്ഥാനമാണ് ആന്ധ്രപ്രദേശ്. തമിഴ്നാട്ടിലും കര്‍ണാടകയിലും നാലായിരത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Anweshanam
www.anweshanam.com