രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ താത്കാലിക ആശുപത്രികൾ തുടങ്ങാൻ കരസേന

രാജ്യത്ത് ഏതാനും ദിവസങ്ങളായി കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിനും മുകളിലാണ്.
രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ താത്കാലിക ആശുപത്രികൾ തുടങ്ങാൻ കരസേന

ന്യൂഡൽഹി: കോവിഡ് വ്യാപനം രാജ്യത്ത് അതിരൂക്ഷമായി തുടരുകയാണ്. അതിനിടയിൽ രാജ്യത്തിന് കൈത്താങ്ങ് ആവുകയാണ് കരസേന. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ താത്കാലിക ആശുപത്രികൾ തുടങ്ങാൻ കരസേനാ തീരുമാനിച്ചു.

കരസേന മേധാവി എം എം നരവനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. രാജ്യത്ത് ഏതാനും ദിവസങ്ങളായി കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിനും മുകളിലാണ്.

രാജ്യത്ത് ഓക്‌സിജൻ ക്ഷാമവും രൂക്ഷമാണ്. ആശുപത്രികളിലും മറ്റും ചികിത്സ കിട്ടാതെ നിരവധി രോഗികളാണ് ഊഴം കാത്ത് കഴിയുന്നത്. ഈ സാഹചര്യത്തിലാണ് സഹായഹസ്തവുമായി കരസേന രംഗത്ത് എത്തിയത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com