ഇന്ത്യ - യു എസ് ടു പ്ലസ് ടു സംഭാഷണം തയ്യാറെടുപ്പുകൾ തുടങ്ങി

ഇന്ത്യയുടെയും യുഎസിൻ്റെയുംപ്രതിരോധ - വിദേശകാര്യ മന്ത്രി - സെക്രട്ടറിതല ചർച്ചയാണ് പ്ലസ് ടു ചർച്ചകൾ
ഇന്ത്യ - യു എസ് ടു പ്ലസ് ടു സംഭാഷണം തയ്യാറെടുപ്പുകൾ തുടങ്ങി

ന്യൂഡൽഹി: അടുത്തയാഴ്ച നടക്കുന്നഇന്ത്യ-യുഎസ് മന്ത്രിമാരുടെ ടു പ്ലസ് ടു സംഭാഷണം പ്രാദേശിക സുരക്ഷാ സഹകരണത്തിനും പ്രതിരോധ വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും ഊന്നൽ നൽകുമെന്ന് മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥർ ഒക്ടോബർ 24 ന് പറഞ്ഞു - ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്.

കോവിഡ് -19 നെ മുൻനിർത്തി പൊതുജനാരോഗ്യ സഹകരണം, സാമ്പത്തിക സഹകരണം, ഇന്തോ-പസഫിക്കിൽ കൂട്ടായ പ്രവർത്തനം, ജനങ്ങളുമായുള്ള പരസരം ബന്ധം എന്നിവയാണ് ടു പ്ലസ് ടു സംഭാഷണങ്ങളിലിടം പിടിക്കുക. alsoread ഇന്ത്യ- യുഎസ് ടു പ്ലസ് ടു ചര്‍ച്ച ഈ മാസം നടക്കുമെന്ന് റിപ്പോര്‍ട്ട്

ടു പ്ലസ് ടു സംഭാാഷണ മൂന്നാം പതിപ്പിനോടനുബന്ധിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും പ്രതിരോോധന്ത്രി രാജ്നാഥ് സിങും യുഎസ് സ്റ്റേറ്റ്സ് സെക്രട്ടറി മൈക്ക് പോംപിയോയും മാർക്ക് എസ്പറും ഒക്ടോബർ 27 ന് ദില്ലിയിൽ കൂടികാഴ്ച നടത്തും.

മഹാമാരിക്കിടയിലും യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പുതന്നെ വ്യക്തിപരമായി ഇന്ത്യ സന്ദർശിക്കാനുള്ള യുഎസ് നേതാക്കളുടെ തീരുമാനത്തിൽടു പ്ലസ് ടു സംഭാഷണങ്ങളിൽ അമേരിക്ക ഏറെ പ്രാധാന്യം കല്പിക്കുന്നുവെന്നതിന് തെളിവാണ്. ഇന്ത്യയുടെയും യുഎസിൻ്റെയുംപ്രതിരോധ - വിദേശകാര്യ മന്ത്രി - സെക്രട്ടറിതല ചർച്ചയാണ് പ്ലസ് ടു ചർച്ചകൾ .

Related Stories

Anweshanam
www.anweshanam.com