ഇന്ത്യ- യുഎസ് ടു പ്ലസ് ടു ചര്‍ച്ച ഈ മാസം നടക്കുമെന്ന് റിപ്പോര്‍ട്ട്

ഈ രാഷ്ടങ്ങള്‍ക്കിടയിലെ ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുകയെന്നതാണ് ടു പ്ലസ് ടു ചര്‍ച്ചകളുടെ ലക്ഷ്യം.
ഇന്ത്യ- യുഎസ്   ടു പ്ലസ് ടു ചര്‍ച്ച ഈ മാസം  നടക്കുമെന്ന്  റിപ്പോര്‍ട്ട്

ഇന്ത്യ-യുഎസ് ടു പ്ലസ് ടു വിദേശ - പ്രതിരോധ മന്ത്രിമാരുടെ യോഗം ഈ മാസം ചേരുമെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 26, 27 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ വച്ച് യോഗം നടക്കുമെന്നാണ് സൂചന -എ എന്‍ ഐ റിപ്പോര്ട്ട്.

ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ - യു എസ് ചര്‍ച്ചകള്‍ നടക്കാന്‍ പോകുന്നത് എന്നതും ശ്രദ്ധേയമാണ്.ഇന്‍ഡോ-പസഫിക് മേഖലയിലെ സമാധാനം ഊട്ടി ഉറപ്പിക്കുകയായിരിക്കും ചര്‍ച്ചയിലെ മുഖ്യ അജണ്ട. അതേസമയം പ്രതിരോധം, നാവിക സഹകരണം, സാങ്കേതികവിദ്യ, തീവ്രവാദം ചെറുക്കല്‍ , തുടങ്ങിയവും ചര്‍ച്ചയില്‍ ഇടം പിടിക്കും. കോവിഡ് 19 വാക്‌സിന്‍ വികസനത്തിനുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും, ഐക്യരാഷ്ട്രസഭയില്‍ പങ്കാളിത്തം ശക്തിപ്പെടുത്തലും ചര്‍ച്ചയില്‍ വിഷയമാകും. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരമല്ലാത്ത അംഗമായി ഇന്ത്യ അധികാരമേല്‍ക്കുകയും ചെയ്യും. also readടു പ്ലസ് ടു ചർച്ച വർഷാവസാനത്തിൽ

അടുത്തിടെ ടോക്കിയോയില്‍ നടന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന്റെ വർഷാവസാനത്തോടെ ടു പ്ലസ് ടു യോഗം ചേര്‍ന്നേക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു.ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ഷ്രിംഗ്ലയും യുഎസ് ഡെപ്യൂട്ടി സെക്രട്ടറി സ്റ്റീഫന്‍ ബീഗനും വരാനിരിക്കുന്നു ടു പ്ലസ് ടു യോഗത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഇന്ത്യന്‍ ആര്‍മി വൈസ് ചീഫ് ലഫ്റ്റനന്റ് ജനറല്‍ എസ് കെ സൈനിയും യോഗത്തിന് മുമ്പായി ഇന്തോ-പസഫിക് മേഖലയിലെയും ഇന്ത്യയുടെ സമീപപ്രദേശങ്ങളിലെയും സ്ഥിതിഗതികള്‍ പരിശോധിക്കും.

2018 സെപ്തംബര്‍ ആറിന് ദില്ലിയില്‍ വച്ചായിരുന്നു ആദ്യ ടു പ്ലസ് ടു ചര്‍ച്ച നടന്നത്.രണ്ടാം പതിപ്പ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വാഷിംഗ്ടണില്‍ നടന്നു.ഇന്ത്യയുടെയും യുഎസിന്റെയും വിദേശകാര്യ - പ്രതിരോധ മന്ത്രിമാരും സെക്രട്ടറിമാരും തമ്മിലാണ് ചര്‍ച്ച നടക്കുന്നത്.ഈ രാഷ്ടങ്ങള്‍ക്കിടയിലെ ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുകയെന്നതാണ് ടു പ്ലസ് ടു ചര്‍ച്ചകളുടെ ലക്ഷ്യം.

Related Stories

Anweshanam
www.anweshanam.com