കോവിഡുകാല യാത്ര: ഏകോപിത പദ്ധതി വേണമെന്ന് ഇന്ത്യ
Top News

കോവിഡുകാല യാത്ര: ഏകോപിത പദ്ധതി വേണമെന്ന് ഇന്ത്യ

സെപ്തംബർ മൂന്നിലെ യോഗത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പങ്കെടുത്തു

News Desk

News Desk

റിയാദ്: അതിർത്തി കടന്നുള്ള ജനങ്ങളുടെ യാത്ര സംബന്ധിച്ച് ഏകോപിത പദ്ധതിക്ക് രൂപം നൽകണമെന്ന് ജി-20 രാഷ്ട്രങ്ങളുടെ യോഗത്തിൽ ഇന്ത്യ നിർദ്ദേശിച്ചു. കോവിഡു വ്യാപന പശ്ചാത്തലത്തിൽ റിയാദിൽ ചേർന്ന ജി-20 വിദേശകാര്യ മന്ത്രിമാരുടെ പ്രത്യേക യോഗത്തിലാണ് ഇന്ത്യയുടെ നിർദേശമെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. സെപ്തംബർ മൂന്നിലെ യോഗത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പങ്കെടുത്തു.

കോവിഡു ടെസ്റ്റ് മാനദണ്ഡങ്ങളിൽ ഏകീകൃത മാതൃക പുലർത്തണം, ടെസറ്റ് റിസൽറ്റുകൾക്ക് സർവ്വ സ്വീകാര്യത വേണം. കോവിഡു പ്രൊട്ടോകോളുകളിൽ ഏകരൂപത. ജനങ്ങളുടെ യാത്രയെ കൂടാതെ ഇപ്പറഞ്ഞ നിർദ്ദേശങ്ങളും യോഗത്തിൽ ഇന്ത്യ മുന്നോട്ടുവച്ചു. കോവിഡു കാലത്ത് വിദേശ വിദ്യാർത്ഥികളുടെ യാത്രയെപ്രതി പ്രത്യേക ശ്രദ്ധ പതിയേണ്ടതിൻ്റെ ആവശ്യകതയിലേക്കും ഇന്ത്യ ശ്രദ്ധ ക്ഷണിച്ചു.

യോഗത്തിൽ പങ്കെടുത്ത വിദേശകാര്യ മന്ത്രിമാർ തങ്ങളുടെ രാജ്യത്തെ കോവിഡു നിയന്ത്രണ - പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് അവലോകനം നടത്തി.

സൗദിയുടെ അദ്ധ്യക്ഷതയാലാണിപ്പോൾ ജി-20 വിദേശകാര്യ മന്ത്രിതല സമിതി. വെർച്ച്വൽ യോഗത്തിൽ സൗദി അറേബ്യ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫറാൻ അൽ-സവദ് രാജകുമാരൻ അദ്ധ്യക്ഷത വഹിച്ചു.

Anweshanam
www.anweshanam.com