വൈറസിന് എതിരെ വികസിപ്പിച്ച വാക്‌സിൻ സംസ്ഥാനങ്ങൾ പാഴാക്കി കളഞ്ഞതായി വിവരാവകാശ രേഖ

തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ വാക്‌സിൻ പാഴാക്കി കളഞ്ഞതെന്ന് വിവരാവകാശ രേഖയിൽ പറയുന്നു.
വൈറസിന്  എതിരെ വികസിപ്പിച്ച വാക്‌സിൻ സംസ്ഥാനങ്ങൾ പാഴാക്കി കളഞ്ഞതായി വിവരാവകാശ രേഖ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ വൈറസിന് എതിരെ വികസിപ്പിച്ച വാക്‌സിൻ സംസ്ഥാനങ്ങൾ പാഴാക്കി കളഞ്ഞതായി വിവരാവകാശ രേഖ. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ വാക്‌സിൻ പാഴാക്കി കളഞ്ഞതെന്ന് വിവരാവകാശ രേഖയിൽ പറയുന്നു.

ഏപ്രിൽ 11 വരെയുള്ള കണക്കുകളാണിത്. വാക്‌സിൻ തീരെ പാഴാക്കാത്തത് കേരളത്തിലാണ്. കേരളത്തിന് പുറമെ പശ്ചിമ ബംഗാൾ , ഹിമാചൽ പ്രദേശ് , മിസോറാം ,ഗോവ തുടങ്ങിയ സംസ്ഥാനങ്ങളാണ് വാക്‌സിൻ പാഴാക്കാതെ ഇരുന്നത്. 10 കോടി ഡോസാണ് ഇതുവരെ സംസ്ഥാനങ്ങൾ ഉപയോഗിച്ചത്. 44 ലക്ഷം ഡോസ് പാഴാക്കി കളഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com