രാജ്യത്ത് ഓക്സിജന്റെ ഉത്പാദനം കൂട്ടി വിതരണം വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗത്തിലാണ് തീരുമാനം.
രാജ്യത്ത് ഓക്സിജന്റെ ഉത്പാദനം കൂട്ടി വിതരണം വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഓക്സിജന്റെ ഉത്പാദനം കൂട്ടി വിതരണം വേഗത്തിലാക്കണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങള്‍ക്കുളള ഓക്സിജന്‍ വിതരണം തടസപ്പെടരുതെന്നും റെയില്‍വേ സൗകര്യം പരമാവധി ഉപയോഗിക്കുമെന്നും മോദി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗത്തിലാണ് തീരുമാനം.

രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ ജാഗ്രത വേണമെന്നും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. അതേസമയം, രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഓക്സിജനുമായി പോകുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു. ഇതേ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. നിവലിവെ സാഹചര്യത്തില്‍ സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തേണ്ടത് ആവശ്യമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. അതിനാല്‍ ഓക്സിജന്‍ വിതരണം ചെയ്യുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തരുത്. ഓക്സിജനുമായി പോകുന്ന വാഹനങ്ങള്‍ അതിര്‍ത്തിയില്‍ തടയരുത്. ജില്ലാ അതിര്‍ത്തികളിലും വാഹനങ്ങള്‍ക്ക് നിയന്ത്രണം ഇല്ലെന്ന് ഉറപ്പുവരുത്തണം. ഓക്സിജന്‍ വിതരണത്തിനായി സംസ്ഥാനങ്ങളും, കേന്ദ്ര ഭരണ പ്രദേശങ്ങളും മാര്‍ഗ്ഗ രേഖ തയ്യാറാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com