ഇന്ത്യയില്‍ 80000 കടന്ന് കോവി‍ഡ് മരണങ്ങള്‍
Top News

ഇന്ത്യയില്‍ 80000 കടന്ന് കോവി‍ഡ് മരണങ്ങള്‍

കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിലേക്ക്.

News Desk

News Desk

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 83,809 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 49.30 ലക്ഷമായി. ഒരു ലക്ഷത്തിനടുത്താണ് പ്രതിദിനം ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം.

24 മണിക്കൂറിനിടെ 1054 പേര്‍ കൊറോണവൈറസ് ബാധിച്ച് മരിക്കുകയുമുണ്ടായി. ഇതോടെ ആകെ കോവിഡ് മരണങ്ങള്‍ 80,766 ആയി. 9.90 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 38.59 ലക്ഷം പേര്‍ രോഗമുക്തരായി.

ആഗോള തലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ യുഎസിന് പിന്നില്‍ രണ്ടാമത് തുടരുകയാണ് ഇന്ത്യ. അതേ സമയം കഴിഞ്ഞ കുറച്ചുദിവസങ്ങളായി ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണവും മരണവും ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ ദിവസവും ഏറ്റവും കൂടുതല്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Anweshanam
www.anweshanam.com