നേരിയ ആശ്വാസം; രാജ്യത്ത് പുതുതായി 61,267 കോവിഡ് രോഗികള്‍ മാത്രം
884 പേര്‍ കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു.
നേരിയ ആശ്വാസം; രാജ്യത്ത് പുതുതായി 61,267 കോവിഡ് രോഗികള്‍ മാത്രം

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് 61,267 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 884 പേര്‍ ആണ് ഒരു ദിവസത്തിനിടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്.

കഴിഞ്ഞ ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേസുകളുടെ എണ്ണത്തിലും മരണത്തിലും കുറവ് വന്നിട്ടുണ്ട്. 66,85,083 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 9,19,023 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

9,34,427 പേരായിരുന്നു കഴിഞ്ഞ ദിവസം കോവിഡ് ബാധിതരായി ചികിത്സയിലുണ്ടായിരുന്നത്. ചികിത്സയിലുള്ളവരുടെ എണ്ണത്തിലും നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 1,03,569 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായി മരണപ്പെട്ടത്.

Related Stories

Anweshanam
www.anweshanam.com