
ന്യൂ ഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 43,846 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന മരണം 200ന് അടുത്തെത്തി. ഇന്നലെ മാത്രം 197 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
അതേസമയം, കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നുണ്ട്. പുതുച്ചേരിയില്‍ മെയ് 31 വരെ സ്കൂളുകള്‍ അടച്ചു. കൂടാതെ പൊതുപരിപാടികള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇന്ത്യയില്‍ ഇതുവരെ 1,15,99,130 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,59,755 പേര് മരിച്ചു. 4,46,03,841 പേര് രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി സ്കൂളുകള്‍ അടച്ചു. 9,10,11,12 ക്ലാസുകളാണ് മാര്‍ച്ച് 22 മുതല്‍ അനിശ്ചിത കാലത്തേക്ക് അടച്ചത്. വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളും അടച്ചു.