രാജ്യത്ത് പൂർണ സർവീസിന് ഒരുങ്ങി റെയിൽവേ

ഇപ്പോള്‍ റെയില്‍വേ 65 ശതമാനം ട്രെയിനുകള്‍ ആണ് സ്‌പെഷ്യല്‍ സര്‍വീസ് നടത്തുന്നത്. നേരത്തെ ജനുവരിയില്‍ തുടങ്ങാന്‍ റെയില്‍വേ നല്‍കിയ അപേക്ഷ ആഭ്യന്തര വകുപ്പ് തള്ളിയിരുന്നു.
രാജ്യത്ത് പൂർണ സർവീസിന് ഒരുങ്ങി റെയിൽവേ

ന്യൂഡൽഹി :രാജ്യത്ത് പൂർണ സർവീസിന് ഒരുങ്ങി റെയിൽവേ .പൂര്‍ണ സര്‍വീസിന് സജ്ജമാവാന്‍ ഡിവിഷന്‍ ഓഫീസുകള്‍ക്ക് റെയില്‍വേ മന്ത്രാലയത്തിന്റെ നിര്‍ദേശം. എപ്രില്‍ ഒന്നു മുതല്‍ എല്ലാ ട്രെയിനുകളും രാജ്യത്ത് സര്‍വീസ് പുനരാരംഭിക്കുന്നതിന് മുന്നോടിയായാണ് നടപടി. ഒരു വര്‍ഷമായി പ്രതിദിന ടൈംടെബിള്‍ പ്രകാരമുള്ള സര്‍വീസ് റെയില്‍വേ നിര്‍ത്തിവച്ചിരിക്കുകയാണ്.

സര്‍വീസുകള്‍ ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ സാമ്പത്തികമായും സാങ്കേതികമായും വലിയ നഷ്ടം ഉണ്ടാകും എന്നാണ് റെയില്‍വേയുടെ നിഗമനം. അനുകൂലമായ അവസ്ഥയിലെയ്ക്ക് കൊവിഡ് സാഹചര്യം മാറിയെന്നും റെയില്‍വേ വിലയിരുത്തുന്നു.

ഇതിന്റെ ഭാഗമായാണ് പൂര്‍ണ സര്‍വീസിന് സജ്ജമാവാന്‍ ഡിവിഷന്‍ ഓഫീസുകള്‍ക്ക് റെയില്‍വേ മന്ത്രാലയത്തിന്റെ നിര്‍ദേശം. ആഭ്യന്തരമന്ത്രാലയത്തിന് അന്തിമാനുമതിക്കായുള്ള അപേക്ഷയും റെയില്‍വേ സമര്‍പ്പിച്ചു.

ഇപ്പോള്‍ റെയില്‍വേ 65 ശതമാനം ട്രെയിനുകള്‍ ആണ് സ്‌പെഷ്യല്‍ സര്‍വീസ് നടത്തുന്നത്. നേരത്തെ ജനുവരിയില്‍ തുടങ്ങാന്‍ റെയില്‍വേ നല്‍കിയ അപേക്ഷ ആഭ്യന്തര വകുപ്പ് തള്ളിയിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com