ഇന്ത്യ 2290 കോടിയുടെ ആയുധങ്ങൾ വാങ്ങുന്നു

ലഡാക്ക് മേഖലയിൽ ഇന്ത്യ - ചൈന പ്രതിസന്ധി മൂർച്ഛിക്കുന്നതിനിടെയാണ് ഈ ആയുധ ഇടപാട്
ഇന്ത്യ 2290 കോടിയുടെ ആയുധങ്ങൾ വാങ്ങുന്നു

ന്യൂഡൽഹി: ഇന്ത്യ 2290 കോടി രൂപയുടെ ആയുധങ്ങൾ വാങ്ങുന്നു. അത്യുഗ്രശേഷിയുള്ള 72000 തോക്കുകളുൾപ്പെടെ അമേരിക്കയിൽ നിന്ന് ഇന്ത്യ വാങ്ങും. ലഡാക്ക് മേഖലയിൽ ഇന്ത്യ - ചൈന പ്രതിസന്ധി മൂർച്ഛിക്കുന്നതിനിടെയാണ് ഈ ആയുധ ഇടപാട് - ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

രാജ്യരക്ഷാമന്ത്രി രാജനാഥ് സിങ് അദ്ധ്യക്ഷനായുള്ള ആയുധ സംഭംരണ കൗൺസിലാണ് അന്തിമ തീരുമാനം കൈകൊണ്ടത്. എസ്ഐഐ ജി സാവുർ എന്ന അമേരിക്കൻ ആയുധ നിർമ്മാണ കമ്പനിയിൽ നിന്ന് അത്യുഗ്രഹ ശേഷിയുള്ള 780 കോടി രൂപ വിലമതിക്കുന്ന തോക്കുകൾ വാങ്ങും.

ഈയ്യിനത്തിൽപ്പെട്ട 72400 തോക്കുകൾ ഇതിനകം ഇന്ത്യൻ പട്ടാള ആയുധസംഭരണത്തിലുണ്ട്. 647 കോടി രൂപയുടെ ഈ ആയുധ ഇടപാട് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഒപ്പുവക്കപ്പെട്ടത്. 500 മീറ്റർ പരിധി വരെ കൃത്യമായി ലക്ഷ്യം കാണാനാകുമെന്നതാണ് ഈ തോക്കിൻ്റെ പ്രഹര ശേഷി.

റഷ്യൻ നിർമ്മിത എകെ - 230 കല്ഷണക്കോവ് യന്ത്ര തോക്കുകൾ ലഭ്യമാക്കപ്പെടുവാനുണ്ടായ കാലതാമസത്തിൻ്റെ പശ്ചാത്തലത്തിലാണ് എസ്ഐഐജി സാവുർ എന്ന അമേരിക്കൻ ആയുധ നിർമ്മാണ കമ്പനിയിൽ നിന്ന് തോക്ക് സംഭരിയ്ക്കാൻ തീരുമാനിച്ചത്. 970 കോടിയുടെ ആഭ്യന്തര നിർമ്മി ത സ്മാർട്ട് ആൻ്റി-എയർഫീൽഡ് ആയുധങ്ങൾ വാങ്ങുന്നതിനും ആയുധസംഭരണ കൗൺസിൽ അനുമതി നൽകിയിട്ടുണ്ട്. 540 കോടിയുടെ ഹൈ ഫ്രിക്കൻസി റിസീവ്വറുകളും സംഭരിയ്ക്കപ്പെടും.

Related Stories

Anweshanam
www.anweshanam.com