ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ അന്താരാഷ്ട്ര ഗൂഢാലോചനയെന്ന് പ്രധാന മന്ത്രി

അതേ സമയം പശ്ചിമ ബംഗാളില്‍ ഭരണം നേടുക എന്ന ലക്ഷ്യവുമായി ബിജെപി നടത്തുന്ന മെഗാരഥയാത്രകള്‍ക്ക് ഇന്ന് തുടക്കമായി.
ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ അന്താരാഷ്ട്ര ഗൂഢാലോചനയെന്ന്  പ്രധാന മന്ത്രി

കൊൽക്കത്ത :ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ അന്താരാഷ്ട്ര ഗൂഢാലോചന നടക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗൂഢാലോചന നടത്തുന്നവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്നും പ്രധാനമന്ത്രി പശ്ചിമ ബംഗാളില്‍ പറഞ്ഞു.

അഴിമതിയെ സ്ഥാപനവത്ക്കരിച്ച മമതാ ബാനര്‍ജിയും സംഘവും ബംഗാളിനെ കൊള്ളയടിച്ച് നശിപ്പിച്ചതായും മോദി ആരോപിച്ചു.പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ഭരണം ഫെഡറല്‍ സംവിധാനത്തിന് ഭീഷണിയാണ് .അതേ സമയം പശ്ചിമ ബംഗാളില്‍ ഭരണം നേടുക എന്ന ലക്ഷ്യവുമായി ബിജെപി നടത്തുന്ന മെഗാരഥയാത്രകള്‍ക്ക് ഇന്ന് തുടക്കമായി.

സമരങ്ങളെ സഹായിക്കാനെന്ന പേരില്‍ ചില വിദേശ ശക്തികള്‍ ഇന്ത്യയ്ക്ക് എതിരെ ഗൂഢാലോചന നടത്തുന്നതായി പ്രധാനമന്ത്രി ആരോപിച്ചു. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഗൂഢ സംഘങ്ങളാണ് ഇതിന് പിന്നിലെന്നും പ്രധാനമന്ത്രി. ഇന്ത്യയുടെ ഖ്യാതി നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ശക്തമായ വില ഉടന്‍ നല്‍കേണ്ടി വരും എന്ന് നരേന്ദ്ര മോദി മുന്നറിയിപ്പ് നല്‍കി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com