ലോകത്ത് ദിനംപ്രതി കോവിഡ് കണക്കിൽ ഇന്ത്യ ഒന്നാമത്; ഇന്നലെ മാത്രം 93,337 പേർക്ക് രോഗം

രാജ്യത്തെ രോഗമുക്തി നിരക്ക് 79.28 ശതമാനമാണ്
ലോകത്ത് ദിനംപ്രതി കോവിഡ് കണക്കിൽ ഇന്ത്യ ഒന്നാമത്; ഇന്നലെ മാത്രം 93,337 പേർക്ക് രോഗം

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 93,337 പേർക്ക്. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 53,08,014 ആയി. 24 മണിക്കൂറിനുള്ളില്‍ 1247 പേര്‍കൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണം 85619 ആയി.

രാജ്യത്തെ രോഗമുക്തി നിരക്ക് 79.28 ശതമാനമാണ്. അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്നു കോടി 65 ലക്ഷം പിന്നിട്ടു.

ഇന്നലെ മാത്രം രണ്ട് ലക്ഷത്തി എണ്‍പത്തിനായിരത്തിലേറെ പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്ത്യയിലാണ് ഏറ്റവും അധികം പേര്‍ക്ക് രോഗബാധ. ഇന്നലെ 4,917 പേര്‍ കൂടി മരിച്ചതോടെ, ആകെ മരണം 955000 പിന്നിട്ടു. അമേരിക്കയില്‍ നാല്‍പ്പതിനായിരം പേര്‍ക്കും ബ്രസീലില്‍ പതിനായിരത്തോളം പേര്‍ക്കും 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചു

Related Stories

Anweshanam
www.anweshanam.com