രാജ്യത്ത് 24,337 കോവിഡ് രോഗികൾ കൂടി; 25,709 പേർക് രോഗമുക്തി

ഇന്ത്യയില്‍ 3,03,639 പേരാണ് നിലവില്‍ രോഗബാധിതരായി ചികില്‍സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
രാജ്യത്ത് 24,337 കോവിഡ് രോഗികൾ കൂടി; 25,709 പേർക് രോഗമുക്തി

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗബാധ തുടര്‍ച്ചയായി വീണ്ടും മുപ്പതിനായിരത്തില്‍ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,337 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 25,709 പേർ രോഗമുക്തരായി. ഇന്ത്യയില്‍ 3,03,639 പേരാണ് നിലവില്‍ രോഗബാധിതരായി ചികില്‍സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസം ഒരു കോടി കടന്നിരുന്നു. പുതുതായി 25,709 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,00,55,560 ആയി ഉയര്‍ന്നു. ഇതിൽ 96,06,111 പേർ രോഗമുക്തി നേടി.

ഇന്നലെ മാത്രം 333 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 1,45,810 ആയി. ഡിസംബര്‍ 20 വരെ 16,20,98,329 സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇന്നലെ മാത്രം 9,00,134 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com