പുതിയ കോവിഡ് വൈറസ് വകഭേദം കൂടുതല്‍ അപകടകാരിയാകാൻ സാധ്യത:എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ

കൂടുതല്‍ വ്യാപനശേഷിയുള്ള പുതിയ വൈറസ് വകഭേദം വ്യാപിച്ചാല്‍ ഇത് അസാധ്യമായി തീരും .ഇപ്പോഴുള്ള വാക്‌സിനുകള്‍ പുതിയ വകഭേദങ്ങള്‍ക്കെതിരേ ഫലപ്രദമായേക്കാം.
പുതിയ കോവിഡ് വൈറസ് വകഭേദം കൂടുതല്‍ അപകടകാരിയാകാൻ സാധ്യത:എയിംസ്  മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ തിരിച്ചറിഞ്ഞ പുതിയ കോവിഡ് വൈറസ് വകഭേദം കൂടുതല്‍ അപകടകാരിയാകാൻ സാധ്യത ഉണ്ടെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. നിലവില്‍ പ്രതിരോധ ശേഷി നേടിയവരെയും ഈ വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോവിഡില്‍നിന്ന് മോചനം വേണമെങ്കില്‍ 80 ശതമാനം പേരിലെങ്കിലും ആന്റിബോഡി രൂപപ്പെടണം. കൂടുതല്‍ വ്യാപനശേഷിയുള്ള പുതിയ വൈറസ് വകഭേദം വ്യാപിച്ചാല്‍ ഇത് അസാധ്യമായി തീരും .ഇപ്പോഴുള്ള വാക്‌സിനുകള്‍ പുതിയ വകഭേദങ്ങള്‍ക്കെതിരേ ഫലപ്രദമായേക്കാം.

എന്നാല്‍ അവയുടെ കാര്യക്ഷമത കുറയാൻ സാധ്യത ഏറെയാണ് .പുതിയ വകഭേദങ്ങളെ പ്രതിരോധിക്കുന്നതിന് വാക്‌സിനുകളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോ എന്ന കാര്യം വരും മാസങ്ങളില്‍ രോഗബാധയുടെ സ്വഭാവം നോക്കിയേ അറിയാൻ കഴിയു എന്നും അദ്ദേഹം കൂട്ടി ചേർത്തു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com