വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ നടപടിയുമായി കേന്ദ്രസർക്കാർ

ഡോ.റെഡ്‌ഡിസ്‌ ലാബുമായി സഹകരിച്ചാണിത് .ഒക്ടോബറിൽ അഞ്ചു വാക്‌സിനുകൾ കൂടി എത്തിയേക്കും .
വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ നടപടിയുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി :വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ നടപടിയുമായി കേന്ദ്രസർക്കാർ .ആരോഗ്യമന്ത്രാലയം കൂടുതൽ വാക്‌സിനുകൾക്ക് അനുമതി നൽകും .റഷ്യൻ നിർമിത വാക്‌സിനായ സ്പുട്നിക് വിക്ക് 10 ദിവസത്തിനുള്ളിൽ അനുമതി നൽകിയേക്കും .ഡോ.റെഡ്‌ഡിസ്‌ ലാബുമായി സഹകരിച്ചാണിത് .ഒക്ടോബറിൽ അഞ്ചു വാക്‌സിനുകൾ കൂടി എത്തിയേക്കും .

പല സംസ്ഥാനങ്ങളിലും കോവിഡ് വാക്‌സിന്റെ ക്ഷാമം റിപ്പോർട്ട് ചെയ്തിരുന്നു .പല സംസ്ഥാനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇത് ചൂണ്ടിക്കാട്ടി കത്ത് നൽകി .ഈ സാഹചര്യത്തിലാണ് പുതിയ വാക്‌സിനുകൾക്ക് അനുമതി നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com