മെഡിക്കൽ ഓക്‌സിജെൻ ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ തലത്തിൽ ആലോചന

വരും ദിവസങ്ങളിൽ മെഡിക്കൽ ഓക്‌സിജന്റെ ആവശ്യകത ഉയരാൻ സാധ്യതയുണ്ട് .തുടർന്നാണ് കേന്ദ്രം ബദൽ മാർഗങ്ങൾ തേടുന്നത് .
മെഡിക്കൽ ഓക്‌സിജെൻ  ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ തലത്തിൽ ആലോചന

ന്യൂഡൽഹി :കോവിഡ് സാഹചര്യം രാജ്യത്ത് രൂക്ഷമാകുന്ന സാഹചര്യത്തിൽ മെഡിക്കൽ ഓക്‌സിജെൻ.ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ തലത്തിൽ ആലോചന .വരും ദിവസങ്ങളിൽ മെഡിക്കൽ ഓക്‌സിജന്റെ ആവശ്യകത ഉയരാൻ സാധ്യതയുണ്ട് .തുടർന്നാണ് കേന്ദ്രം ബദൽ മാർഗങ്ങൾ തേടുന്നത് .

രാജ്യത്ത് മെഡിക്കൽ മെഡിക്കൽ ഓക്‌സിജെൻ ക്ഷാമമില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പറഞ്ഞിരുന്നു .ഓക്‌സിജെൻ യുക്തിസഹമായി ഉപയോഗിക്കാനും നിർദേശമുണ്ടായിരുന്നു .നിലവിൽ മെഡിക്കൽ ഓക്‌സിജെൻ ഉത്പാദനം കൂട്ടാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട് .

പരമാവധി ശേഷി പ്രയോജനപ്പെടുത്തിയായിരിക്കും മെഡിക്കൽ ഓക്‌സിജെൻ രൂപപ്പെടുത്തുക .ഏകദേശം 50 ,000 മെട്രിക് ടൺ ഓക്‌സിജെൻ ഇറക്കുമതി ചെയ്യാൻ ടെൻഡർ വിളിക്കാനുള്ള നടപടികളിലേക്ക് കേന്ദ്രം കടക്കുകയാണ് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com