ലോകത്തിന് വേണ്ടി കോവിഡ് വാക്‌സിന്‍ നിര്‍മിക്കാന്‍ ഇന്ത്യക്ക് കഴിയും; ബില്‍ ഗേറ്റ്‌സ്
Top News

ലോകത്തിന് വേണ്ടി കോവിഡ് വാക്‌സിന്‍ നിര്‍മിക്കാന്‍ ഇന്ത്യക്ക് കഴിയും; ബില്‍ ഗേറ്റ്‌സ്

കോവിഡ് രോഗ ബാധയെക്കുറിച്ചുള്ള ' ഇന്ത്യാസ് വാര്‍ എഗെയ്ന്‍സ്റ്റ് ദ വൈറസ്' എന്ന ഡോക്യുമെന്ററിയിലാണ് ഇന്ത്യയെ അഭിനന്ദിച്ച് ബില്‍ ഗേറ്റ്‌സ് രംഗത്തെത്തിയത്.

By News Desk

Published on :

വാഷിങ്ടണ്‍: സ്വന്തം രാജ്യത്തിന് വേണ്ടി മാത്രമല്ല, ലോകത്തുള്ള എല്ലാവര്‍ക്കും വേണ്ടി കോവിഡ് വാക്‌സിന്‍ നിര്‍മിക്കാന്‍ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രിക്ക് കഴിയുമെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ഔഷധ നിര്‍മ്മാണ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് രോഗ ബാധയെക്കുറിച്ചുള്ള ' ഇന്ത്യാസ് വാര്‍ എഗെയ്ന്‍സ്റ്റ് ദ വൈറസ്' എന്ന ഡോക്യുമെന്ററിയിലാണ് ഇന്ത്യയെ അഭിനന്ദിച്ച് ബില്‍ ഗേറ്റ്‌സ് രംഗത്തെത്തിയത്.

ഇന്ത്യയുടെ മെഡിക്കല്‍ രംഗം മികച്ചതാണ്. പുനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം നിരവധി മരുന്ന് ഉല്‍പ്പാദകള്‍ ഇന്ത്യയിലുണ്ട്. തീര്‍ച്ചയായും കോവിഡ് വാക്‌സിന്‍ നിര്‍മിക്കാന്‍ കഴിവുള്ള നിര്‍മാതാക്കള്‍ക്കും ഇന്ത്യയ്ക്കുണ്ട്. പല രോഗങ്ങള്‍ക്കുള്ള മരുന്നുകളും ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ട്. ലോകത്ത് മറ്റ് എവിടെ ഉള്ളതിനെക്കാളും കൂടുതല്‍ വാക്‌സിനുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബയോ ഇ, ഭാരത് ബയോട്ടെക്ക് എന്നീ പ്രമുഖ മരുന്ന് കമ്പനികളെയും ബില്‍ ഗേറ്റ്‌സ് പരാമര്‍ശിച്ചു.

ഇന്ത്യ ഒരു വലിയ രാജ്യമാണ്. എന്നാല്‍ കൂടിയ ജനസംഖ്യ ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ അത്തരം സാഹചര്യങ്ങളിലെല്ലാം രാജ്യം ശക്തമായി തന്നെ മറികടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Anweshanam
www.anweshanam.com