30 കോടിയുടെ ഹെറോയിൻ പിടിച്ചെടുത്തു;ഐവറി കോസ്റ്റ് പൗരൻ പിടിയിൽ

55ഗ്രാം ഹെറോയിനുമായി രണ്ട് പ്രതികൾ പിടിയിലായതോടെയാണ് ഇവർക്ക് മയക്ക് മരുന്ന് വിൽപ്പന നടത്തിയ ആളെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലാവുക ആയിരുന്നു .
30 കോടിയുടെ ഹെറോയിൻ പിടിച്ചെടുത്തു;ഐവറി കോസ്റ്റ് പൗരൻ പിടിയിൽ

ഷിംല: രാജ്യ തലസ്ഥാനത്ത് 30 കോടിയുടെ ഹെറോയിൻ പിടിച്ചെടുത്തു. കുളു ജില്ലാ പൊലീസും ഡൽഹി പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഹെറോയിൻ കണ്ടെടുത്തത്.സംഭവത്തിൽ ഐവറി കോസ്റ്റ് പൗരനെ പോലീസ്‌കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .

6.297 കിലോഗ്രാം ഹെറോയിൻ, ഒപിയോയിഡ് മരുന്ന്, കഞ്ചാവ് എന്നിവയാണ് പൊലീസ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്.55ഗ്രാം ഹെറോയിനുമായി രണ്ട് പ്രതികൾ പിടിയിലായതോടെയാണ് ഇവർക്ക് മയക്ക് മരുന്ന് വിൽപ്പന നടത്തിയ ആളെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലാവുക ആയിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com