കോവിഡ് ക്ഷാമം; ഇന്ത്യയ്ക്ക് സഹായവാഗ്ദാനവുമായി ചൈനയും റഷ്യയും

നയതന്ത്രത്തലത്തിൽ നടന്ന ചർച്ചകൾക്ക് ഒടുവിലാണ് റഷ്യയിൽ നിന്നും 50 ,000 മെട്രിക്ക് ടൺ ഓക്‌സിജൻ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു.
കോവിഡ്  ക്ഷാമം; ഇന്ത്യയ്ക്ക് സഹായവാഗ്ദാനവുമായി ചൈനയും റഷ്യയും

ന്യൂഡൽഹി: കോവിഡ് ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക് സഹായവാഗ്ദാനവുമായി ചൈനയും റഷ്യയും. ഇന്ത്യക്ക് ഓക്‌സിജൻ നൽകാൻ തയാറെന്ന് ഇരു രാജ്യങ്ങളും അറിയിച്ചിട്ടുണ്ട്.

നയതന്ത്രത്തലത്തിൽ നടന്ന ചർച്ചകൾക്ക് ഒടുവിലാണ് റഷ്യയിൽ നിന്നും 50 ,000 മെട്രിക്ക് ടൺ ഓക്‌സിജൻ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു.

റഷ്യയിൽ നിന്നും കപ്പൽ മാർഗം ഇന്ത്യയിലേക്ക് ഓക്‌സിജൻ എത്തിക്കാനാണ് ശ്രമം. ഇതോടൊപ്പം നാല് ലക്ഷം കുത്തിവെയ്പ്പിനുള്ള റംഡിസിവർ എല്ലാ ആഴ്ചയും നൽകാമെന്ന് റഷ്യ ഇന്ത്യയെ അറിയിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com